അമീരി ദിവാന്‍ ഈദുല്‍ അദ്ഹ അവധി പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: ഈദുല്‍ അദ്ഹയുടെ ഔദ്യോഗിക അവധികള്‍ അമീരി ദിവാന്‍ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ അവധികള്‍ ജൂണ്‍ 27 ചൊവ്വാഴ്ച ആരംഭിച്ച് ജൂലൈ 3 തിങ്കളാഴ്ച അവസാനിക്കും. ജീവനക്കാര്‍ ജൂലൈ 4 ചൊവ്വാഴ്ച ജോലി പുനരാരംഭിക്കും.

city exchange

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ബാങ്കിന്റെ മേല്‍നോട്ടത്തിന് വിധേയമായ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി എന്നിവയുടെ അവധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറാണ് അറിയിക്കുക.

Share This Article
Leave a Comment
error: Content is protected !!