

ദോഹ: രണ്ടാം പെരുന്നാള്‍ ദിനത്തില്‍ അല്‍ഖോറിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച അഞ്ച് ഇന്ത്യക്കാരുടേയും മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ഖത്തര്‍ കെ എം സി സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

തമിഴ്നാട് സ്വദേശികളായ പ്രവീണ്‍ കുമാര്‍ (38), നാഗലക്ഷ്മി (32) എന്നിവരുടെ മൃതദേഹം രാത്രി 10 മണിക്കുള്ള ശ്രീലങ്കന്‍ എയര്‍വേസില്‍ മധുരയിലേക്കും മലയാളികളായ റോഷിന് ജോണ്‍ (38), ആന്‍സി (30) എന്നിവരുടെ മൃതദേഹം വൈകിട്ട് ഏഴരയ്ക്കുള്ള ഖത്തര്‍ എയര്‍വെയ്സില്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്കും ജിജോ ജോസഫ് (33)ന്റെ മൃതദേഹം വൈകിട്ട് ഏഴു മണിക്കുള്ള മണിക്കുള്ള ഖത്തര്‍ എയര്‍വെയ്സില്‍ കൊച്ചിന് വിമാനത്താവളത്തിലേക്കും അയക്കും.

ഖത്തര്‍ കെ എം സി സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടലാസു പണികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയതായി അറിയിച്ചു.

