

ദോഹ: പ്രതീക്ഷയോടെ കാത്തിരിക്കുന്ന എക്സ്പോയുടെ നിറങ്ങളില്‍ മെട്രോ സ്റ്റേഷനുകള്‍. മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും നടക്കുന്ന ആദ്യത്തെ എ1 ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സിബിഷന്റെ സുസ്ഥിരമായ നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിച്ച് പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയാണിത്.

ഒക്ടോബറില്‍ ആരംഭിക്കുന്ന ആറുമാസം നീണ്ടുനില്‍ക്കുന്ന പരിപാടി സുസ്ഥിരതയ്ക്കും നവീകരണത്തിനുമുള്ള നഗരത്തിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്ന ആകര്‍ഷകമായ സൗകര്യങ്ങള്‍ ഒരുക്കും. എന്‍വയോണ്‍മെന്റ് സെന്റര്‍ ആന്റ് ബയോഡൈവേഴ്സിറ്റി മ്യൂസിയം, ഫാമിലി ആംഫി തിയേറ്റര്‍, ഇന്‍ഡോര്‍ ഡോംസ്, കള്‍ച്ചറല്‍ ബസാര്‍, ഫാര്‍മേഴ്സ് മാര്‍ക്കറ്റ്, സ്പോണ്‍സര്‍ ഏരിയ, ഗ്രാന്‍ഡ് സ്റ്റാന്‍ഡ് അരീന എന്നിവ എക്സ്പോയുടെ മഹത്വത്തിന്റെ ബീക്കണുകളായി നിലകൊള്ളുന്ന ചില ആകര്‍ഷണങ്ങള്‍ സന്ദര്‍ശകര്‍ക്ക് പ്രതീക്ഷിക്കാം.

എക്സ്പോ 2023 ദോഹ അതിന്റെ വോളന്റിയറിംഗ് പ്രോഗ്രാമിനെ കുറിച്ചും അറിയിപ്പ് നല്‍കി. താത്പര്യമുള്ളവര്‍ക്ക് ഉടന്‍ അപേക്ഷിക്കാനാവും.

