മികച്ച പ്രതികരണവുമായി ഐ സി ബി എഫ് രക്തദാന ക്യാമ്പ്

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) രക്തദാന ക്യാമ്പിന് മികച്ച പ്രതികരണം. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ഐ സി ബ ിഎഫ് ഏഷ്യന്‍ ടൗണിര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

city exchange

ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാലെ മുഖ്യാതിഥിയായിരുന്നു. ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ബോബന്‍ വര്‍ക്കി, ഐ സി ബി എഫ് സെക്രട്ടറിയും ബ്ലഡ് ഡൊണേഷന്‍ കണ്‍വീനറുമായ മുഹമ്മദ് കുഞ്ഞി, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) പ്രസിഡന്റ് എ പി മണികണ്ഠന്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ഐ എസ് സി) ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ സി സിയുടെയും ഐ സി ബി എഫിന്റെയും മുന്‍ പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഐ സി ബി എഫ് ട്രഷറര്‍ കുല്‍ദീപ് കൗര്‍ എന്നിവര്‍ പ്രസംഗിച്ചു.

അബ്ദുള്‍ റൗഫ്, സറീന അഹദ്, ശങ്കര്‍ ഗൗഡ്, സമീര്‍ അഹമ്മദ്, കുല്‍വീന്ദര്‍ സിംഗ് എന്നിവരുള്‍പ്പെടെയുള്ള മാനേജിംഗ് കമ്മിറ്റി അംഗങ്ങളാണ് പരിപാടി ഏകോപിപ്പിച്ചത്. അഡൈ്വസറി അംഗങ്ങളായ ടി രാമശെല്‍വം, ശശിദര്‍ ഹെബ്ബാള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!