ബ്ലൂംബെര്‍ഗ് ഖത്തര്‍ ഇക്കണോമിക് ഫോറം 2024 മെയ് 14 മുതല്‍

Web Desk
1 Min Read

ദോഹ: നാലാമത് ബ്ലൂംബര്‍ഗ് ഖത്തര്‍ ഇക്കണോമിക് ഫോറം 2024 മെയ് 14 മുതല്‍ 16 വരെ ദോഹയില്‍ നടക്കുമെന്ന് ഖത്തര്‍ ഇക്കണോമിക് ഫോറത്തിന്റെ ഉന്നത സംഘാടക സമിതി അറിയിച്ചു.

city exchange

ആഗോള സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള സമഗ്രമായ സംവാദത്തിന് ആഗോള ബിസിനസ് നേതാക്കള്‍, അക്കാദമിക് വിദഗ്ധര്‍, സംരംഭകര്‍ തുടങ്ങിയവരേയും രാഷ്ട്രത്തലവന്‍മാരെയും സ്വാധീനിക്കുന്ന പരിപാടിയാണിത്. അടുത്ത വര്‍ഷത്തെ ഖത്തര്‍ ഇക്കണോമിക് ഫോറത്തെക്കുറിച്ച് ഖത്തര്‍ ഇക്കണോമിക് ഫോറത്തിന്റെ ഉന്നത സംഘാടക സമിതി ചെയര്‍മാനും മീഡിയ സിറ്റി ഖത്തര്‍ സി ഇ ഒയുമായ ശൈഖ് അലി ബിന്‍ അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനിയാണ് അറിയിച്ചത്.

ഖത്തര്‍ ഇക്കണോമിക് ഫോറം തുടക്കം മുതല്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ടതും സ്വാധീനമുള്ളതുമായ ബിസിനസ് ഇവന്റുകളില്‍ ഒന്നായി മാറിയതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ബ്ലൂംബെര്‍ഗ് മീഡിയയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്‌കോട്ട് ഹാവന്‍സ് പറഞ്ഞു.

- Advertisement -
Ad image

നാലാമത് ഖത്തര്‍ ഇക്കണോമിക് ഫോറത്തിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

Share This Article
Leave a Comment
error: Content is protected !!