ഖത്തര്‍ ദേശീയ ക്രിക്കറ്റ് താരം ഇര്‍ഷാദിനെ കെ എസ് ഡി ഇലവന്‍ ഖത്തര്‍ ആദരിച്ചു

Web Desk
1 Min Read

ദോഹ: സെപ്റ്റംബര്‍ 15 മുതല്‍ 23 വരെ ദോഹയില്‍ നടക്കുന്ന ഗള്‍ഫ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള ഖത്തര്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ കാസറഗോഡ് ഉളിയത്തടുക്ക സ്വദേശിയും കെ എസ് ഡി ഇലവന്‍ താരവുമായ ഇര്‍ഷാദിനെ കെ എസ് ഡി ഇലവന്‍ ഖത്തര്‍ ആദരിച്ചു.

city exchange

കെ എസ് ഡി ഇലവന്‍ ക്യാപ്റ്റന്‍ ശിഹാബ് ബായിക്കര, വൈസ് ക്യാപ്റ്റന്‍ അന്‍വര്‍ കടവത്ത് എന്നിവര്‍ ഉപഹാരം സമര്‍പ്പിച്ചു.

ചടങ്ങില്‍ കെ എസ് ഡി അംഗങ്ങളായ ഷബീബ്, ഷബീര്‍ ബഷീര്‍, നദീം പള്ളിക്കല്‍, കാസിം ചൂരി, സാദിഖ് കടവത്ത്, ഷാബില്‍ ചൂരി, ഹബീബ് തളങ്കര, സയീദ് ഫോര്‍ട്ട് റോഡ്, ഇര്‍ഷാദ് ബംബ്രാണ, സജാദ് തെരുവത്ത്, നിഷാദ് തെരുവത്ത്, സിറാജ്, തഹ്ഷീര്‍, അഫീഫ് കമാല്‍, സിയാ എന്നിവര്‍ സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!