ഖത്തര്‍ പാസ്പോര്‍ട്ട് ഓഫീസ് സെപ്തംബര്‍ 10 മുതല്‍ വാദി അല്‍-ബനാത്തില്‍

Web Desk
1 Min Read

ദോഹ: ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് ആസ്ഥാനം അല്‍ ഗരാഫയിലെ പഴയ കെട്ടിടത്തില്‍ നിന്ന് വാദി അല്‍ ബനാത്ത് ഏരിയയിലെ പുതിയ സ്ഥലത്തേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

city exchange

പുതിയ പാസ്പോര്‍ട്ട് ഓഫീസ് സെപ്റ്റംബര്‍ 10 ഞായറാഴ്ച മുതലാണ് പ്രവര്‍ത്തനം ആരംഭിക്കുക. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴു മുതല്‍ ഉച്ചക്ക് പന്ത്രണ്ടര വരെയും ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറു വരെയുമാണ് പ്രവര്‍ത്തന സമയം.

സന്ദര്‍ശകര്‍ക്ക് 1, 3 ഗേറ്റുകള്‍ വഴി അകത്തേക്ക് പ്രവേശിക്കാവുന്നതാണ്. ബേസ്‌മെന്റ് ബി1ല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

- Advertisement -
Ad image

കമ്പനികളുടെ പി ആര്‍ ഒമാര്‍ വിദേശ സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അഭ്യര്‍ഥിക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!