ഐ സി ബി എഫ് ഇന്ത്യന്‍ ഫിസിയോതെറാപ്പി ഫോറം ഖത്തറുമായി സഹകരിച്ച് ലോക ഫിസിയോതെറാപ്പി ദിനം ആഘോഷിച്ചു

Web Desk
2 Min Read

ദോഹ: ലോക ഫിസിയോതെറാപ്പി ദിനത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) ഇന്ത്യന്‍ ഫിസിയോതെറാപ്പി ഫോറം ഖത്തറുമായി സഹകരിച്ച് ഫിസിയോതെറാപ്പി ശില്പശാല സംഘടിപ്പിച്ചു.

city exchange

ദൈനംദിന ജീവിതത്തില്‍ ഫിസിയോതെറാപ്പിയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നല്കുന്നതായിരുന്നു ശില്പശാല. ഐ ഐ സി സി കാഞ്ഞാണി ഹാളില്‍ നടന്ന ചടങ്ങില്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ സി ബി എഫ് കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഡോ. വൈഭവ് തണ്ടാലെ ശില്പശാല ഉദ്ഘാടനം ചെയ്തു.

ശാരീരികക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ഫിസിയോതെറാപ്പിയുടെ നിര്‍ണായക പങ്കിനെ കുറിച്ച് ഡോ. വൈഭവ് എടുത്ത് പറയുകയും ഇത്തരം വിജ്ഞാനപ്രദമായ പരിപാടികള്‍ സംഘടിപ്പിച്ചതിനു ഐ സി ബി എഫിനെ അഭിനന്ദിക്കുകയും ചെയ്തു.

- Advertisement -
Ad image

സമൂഹത്തില്‍ ഫിസിയോതെറാപ്പിയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതില്‍ ഐ സി ബി എഫുമായി സഹകരിക്കുവാന്‍ സാധിച്ചതിലുള്ള സന്തോഷം ഐ പി എഫ് ക്യു പ്രസിഡന്റ് മുഹമ്മദ് ഷാഫി ചടങ്ങില്‍ പങ്കുവെച്ചു.

വിദഗ്ധരും പരിചയ സമ്പന്നരുമായ ഫിസിയോതെറാപ്പിസ്റ്റുകളുടെ നേതൃത്വത്തില്‍ വിജ്ഞാനപ്രദമായ സെഷനുകള്‍ ശില്‍പശാലയില്‍ അവതരിപ്പിച്ചു. ഫിസിയോ തെറാപ്പിസ്റ്റുകളായ അരുണ്‍ ക്രിസ്റ്റഫര്‍, പ്രിയാങ്ക് ജെയിന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു.

ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി സ്വാഗതവും ട്രഷറര്‍ കുല്‍ദീപ് കൗര്‍ ബഹല്‍ നന്ദിയും പറഞ്ഞു.

ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍റഹ്മാന്‍, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗലു, ജനറല്‍ സെക്രട്ടറി മോഹന്‍കുമാര്‍, ഐ സി ബി എഫ് ഉപദേശക സമിതി അംഗങ്ങളായ ഹരീഷ് കാഞ്ഞാണി, ശശിധര്‍ ഹെബ്ബാള്‍, വിവിധ സംഘടനാ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സറീന അഹദ്, ശങ്കര്‍ ഗൗഡ്, അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, ഐ പി എഫ് .ക്യു കമ്മിറ്റി അംഗങ്ങളായ ബിജു നിര്‍മല്‍, മുഹമ്മദ് ഹുസൈന്‍ വാണിമേല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Share This Article
Leave a Comment
error: Content is protected !!