വര്‍ഗ്ഗീയതയുടെ പേരില്‍ അകറ്റുന്ന കാലത്ത് സ്‌നേഹോത്സവങ്ങള്‍ അത്യാവശ്യം: നിജേഷ് അരവിന്ദ്

Web Desk
1 Min Read

ദോഹ: മനുഷ്യരും മതങ്ങളും തമ്മില്‍ വര്‍ഗ്ഗീയതയുടെ പേരില്‍ അകറ്റി നിര്‍ത്തുന്ന കാലത്ത് എല്ലാവരേയും സ്‌നേഹത്തോടെ അടുപ്പിക്കുന്നതാണ് സ്‌നേഹോത്സവം പോലുള്ളവയെന്ന് കോഴിക്കോട് ജില്ലാ ഡി സി സി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് പറഞ്ഞു. ഇന്‍കാസ് ഒ ഐ സി സി ബാലുശ്ശേരി നിയോജക മണ്ഡലം സംഘടിപ്പിച്ച സ്‌നേഹോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

city exchange

രാജ്യത്തെ മതേതരത്വം കാത്തുസൂക്ഷിക്കുന്നതിന് കോണ്‍ഗ്രസ് രംഗത്തുണ്ടാകും. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പഴയ കാലത്തേതു പോലെ ശക്തമായ കാലഘട്ടമാണ് വരാനിരിക്കുന്നതെന്നും നിജേഷ് അരവിന്ദ് പറഞ്ഞു.

സ്‌നേഹോത്സവം കോഴിക്കോട് ജില്ലാ ഇന്‍കാസ് പ്രസിഡന്റ് വിപിന്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ കെ ഉസ്മാന്‍, അന്‍വര്‍ സാദത്ത്, വിവിധ മണ്ഡലം കമ്മിറ്റി നേതാക്കള്‍ പ്രസംഗിച്ചു.

ഇന്‍കാസ് നേതാവും സാമൂഹ്യ- ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായ അഷറഫ് വടകരയെ ചടങ്ങില്‍ ആദരിച്ചു. അബ്ദുല്‍ റഊഫ് കൊണ്ടോട്ടി അഷറഫ് വടകരയെ പൊന്നാട അണിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!