

ജറൂസലേം: ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇതിനകം 900 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഗസയില്‍ 300 പേരാണ് മരിച്ചതെന്ന് ഫലസ്തീന്‍ പറയുന്നു. ഇസ്രായേലില്‍ 600 പേരെങ്കിലും മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇസ്രായേല്‍ ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഇസ്രായേല്‍ പട്ടണങ്ങളില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഗസയിലേക്ക് ഇസ്രായേല്‍ ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു.

സംഘര്‍ഷം ഗസയ്ക്ക് പുറത്തേക്കും വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇസ്രായേലും ലെബനോനിലെ ഹിസ്ബുല്ലയും പീരങ്കികളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്തി. ഈജിപ്തിലെ അലക്സാണ്ട്രിയയില്‍ രണ്ട് ഇസ്രായേലി വിനോദസഞ്ചാരികളും അവരുടെ ഈജിപ്ഷ്യന്‍ ഗൈഡും വെടിയേറ്റു മരിച്ചു.

