

ദോഹ: ‘അല്‍-ഖല്‍ബ്’ നക്ഷത്ര ഡിസംബര്‍ 20ന് രാത്രി പ്രത്യക്ഷപ്പെടുമെന്നും രാജ്യത്ത് വരും ദിവസങ്ങളില്‍ തണുപ്പ് വര്‍ധിക്കുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

ഡിസംബര്‍ 20 മുതല്‍ 13 ദിവസം നീണ്ടുനില്‍ക്കുന്ന ഈ കാലയളവ് കാറ്റിനും ഇടയ്ക്കിടെയുള്ള മേഘങ്ങള്‍ക്കും ഒപ്പം തണുത്ത താപനിലയും കൊണ്ടുവരും. അതിരാവിലെ മൂടല്‍മഞ്ഞുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രിയും ഏറ്റവും കുറഞ്ഞ പകലും ഡിസംബര്‍ 22 വെള്ളിയാഴ്ചയായിരിക്കും. അതിനുശേഷം രാത്രിയെ അപേക്ഷിച്ച് പകലിന്റെ ദൈര്‍ഘ്യം ക്രമേണ വര്‍ധിക്കും.
ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ അഭിപ്രായത്തില്‍ യെമന്‍ നക്ഷത്രങ്ങളില്‍ ഒന്നാണ് ‘അല്‍-ഖല്‍ബ്’.

