

ദോഹ: പൊതുജനാരോഗ്യ മന്ത്രാലയം കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പ്രധാന സ്വീകരണ സ്ഥലത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. തത്ഫലമായി നവീകരണ കാലയളവില്‍, സ്വീകരണ സ്ഥലം താത്ക്കാലികമായി പിറകിലെ ലോബിയിലേക്ക് മാറ്റി.

നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ സുരക്ഷ, സന്ദര്‍ശകര്‍, സേവന കൗണ്ടറുകള്‍ എന്നിവയുള്‍പ്പെടെയുള്ള റിസപ്ഷന്‍ ഏരിയ താത്ക്കാലികമായി പാര്‍ക്കിംഗ് പ്രവേശന കവാടത്തിന് സമീപമുള്ള ബാക്ക് ലോബി ഏരിയയിലേക്ക് മാറ്റിയതായി സോഷ്യല്‍ മീഡിയയില്‍ പ്രസ്താവനയില്‍ അറിയിച്ചു.
പ്രധാന പ്രവേശന കവാടം ജീവനക്കാരുടെ പ്രവേശനത്തിനും പുറത്തുകടക്കലിനും മാത്രമായി ഉപയോഗിക്കും.

പുതിയ താത്കാലിക സ്വീകരണ കേന്ദ്രത്തിലേക്ക് സന്ദര്‍ശകരെയും പൊതുജനങ്ങളെയും നയിക്കാന്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
