വാക്‌സിനെടുത്തിട്ടില്ലാത്ത കുട്ടികളെ ഖത്തറില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ എംബസി ട്വീറ്റ്

Web Desk
1 Min Read

ദോഹ: കോവിഡ് വാക്‌സിനെടുത്തിട്ടില്ലാത്ത കുട്ടികളെ ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഫാമിലി വിസയിലോ ടൂറിസ്റ്റ് വിസയിലോ കുട്ടികള്‍ക്ക് ഖത്തറിലേക്ക് അനുമതിയുണ്ടാവില്ലെന്നാണ് ട്വീറ്റ് പറയുന്നത്.

city exchange


ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ യാത്രാ നിര്‍ദ്ദേശങ്ങള്‍ പ്രകാരം വാക്‌സിനെടുത്തിട്ടില്ലാത്ത കുട്ടികള്‍ക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ടാവില്ലെന്ന കാര്യം എല്ലാ ഇന്ത്യന്‍ യാത്രക്കാരും ശ്രദ്ധിക്കണമെന്നും ഇന്ത്യ ഉള്‍പ്പെടെ ഏതാനും രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഫാമിലി വിസയിലോ ടൂറിസ്റ്റ് വിസയിലോ കുട്ടികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നുമാണ് ഇന്ത്യന്‍ എംബസി പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും യാത്രാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പരിശോധിക്കണമെന്നും ഞായറാഴ്ച വൈകിട്ടാണ് ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തത്.


ഈ നിര്‍ദ്ദേശം പ്രാവര്‍ത്തികമാകുകയാണെങ്കില്‍ ചെറിയ കുട്ടികളുള്ള ഫാമിലി വിസയുള്ള ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ഖത്തറിലേക്കുള്ള യാത്ര ബുദ്ധിമുട്ടാകും.

- Advertisement -
Ad image

എന്നാല്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇത്തരത്തില്‍ അറിയിപ്പൊന്നുമില്ലെന്ന് എംബസിക്ക് റിട്വീറ്റുമുണ്ടായിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!