ഖത്തറും ഏഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ശക്തി എടുത്തുകാട്ടി ശൂറ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍

Web Desk
2 Min Read

ദോഹ: എല്ലാ ഏഷ്യന്‍ രാജ്യങ്ങളുമായും ഖത്തര്‍ ഭരണകൂെത്തിന് ശക്തമായ ബന്ധങ്ങളുണ്ടെന്ന് ശൂറ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. ഹംദ ബിന്‍ത് ഹസന്‍ അല്‍ സുലൈത്തി പറഞ്ഞു. പ്രസ്തുത ബന്ധങ്ങള്‍ വിവിധ മേഖലകളില്‍ അതിവേഗം വളരുകയാണെന്നും അവര്‍ ഊന്നിപ്പറഞ്ഞു. ബാക്കുവില്‍ നടന്ന ഏഷ്യന്‍ പാര്‍ലമെന്ററി അസോസിയേഷന്റെ 14-ാമത് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തു ഖത്തറും ഏഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള വികസന, സാമ്പത്തിക, വ്യാപാര പങ്കാളിത്തത്തെ കുറിച്ചും അവര്‍ വിശദമാക്കി.

city exchange

അംഗരാജ്യങ്ങള്‍ തമ്മിലുള്ള അന്തര്‍ ബന്ധം ശക്തിപ്പെടുത്തുക, രാഷ്ട്രീയ നിലപാടുകള്‍ ഏകോപിപ്പിക്കുക, വിവിധ മേഖലകളിലെ സഹകരണത്തിന്റെ വശങ്ങള്‍ ഏകീകരിക്കുക, പൊതുതാത്പര്യങ്ങള്‍ സാക്ഷാത്കരിക്കുക തുടങ്ങിയ പ്രധാന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഏഷ്യന്‍ സഹകരണ ഡയലോഗ് ഇനീഷ്യേറ്റീവിന്റെ പ്രധാന ലക്ഷ്യങ്ങള്‍ക്കുള്ള ഖത്തര്‍ ഭരണകൂടത്തിന്റെ പിന്തുണ അവര്‍ ഊന്നിപ്പറഞ്ഞു.

ദോഹ ആതിഥേയത്വം വഹിച്ച ഏറ്റവും പ്രധാനപ്പെട്ട മീറ്റിംഗുകളും ഒത്തുചേരലുകളും അവലോകനം ചെയ്ത് ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം കൈവരിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങളും ഈ ചട്ടക്കൂടില്‍ നടന്ന ഏകോപന സന്ദര്‍ശനങ്ങളും ഡോ. ഹംദ ബിന്‍ത് ഹസന്‍ അല്‍ സുലൈത്തി തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കൂടുതല്‍ സഹകരണം ഇനിയും ആവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

2019-ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ സഹകരണ സംഭാഷണത്തിന്റെ 16-ാമത് മന്ത്രിതല യോഗത്തെക്കുറിച്ചും ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സ്വതന്ത്ര വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതും അതിനുള്ള തടസ്സങ്ങള്‍ നീക്കുന്നതും ഉള്‍പ്പെടുന്ന ദോഹ പ്രഖ്യാപനത്തില്‍ അടങ്ങിയിരിക്കുന്ന ശിപാര്‍ശകളെക്കുറിച്ചും ശൂറ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്പര്‍ശിച്ചു.

ലക്ഷ്യങ്ങള്‍ കൈവരിക്കാത്ത രാജ്യങ്ങളെ സഹായിക്കാന്‍ സഹകരണത്തിനും ഐക്യദാര്‍ഢ്യത്തിനും അവര്‍ ആഹ്വാനം ചെയ്തു.

മനഃസാക്ഷിയുടെ ആഹ്വാനത്തോട് പ്രതികരിക്കാനും ഗാസ മുനമ്പിലെയും എല്ലാ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കാനും അധിനിവേശ ഇസ്രായേല്‍ അസ്തിത്വത്തിന്റെ ക്രൂരമായ ആക്രമണത്തിന് മുന്നില്‍ അവരെ പിന്തുണയ്ക്കാനും എല്ലാ പാര്‍ലമെന്റംഗങ്ങളോടും ഡോ. ഹംദ ബിന്‍ത് ഹസന്‍ അല്‍ സുലൈത്തി അഭ്യര്‍ഥിച്ചു.

ക്രൂരമായ കൂട്ടക്കൊലകള്‍ ഉടന്‍ തടയാനും ഗാസയിലെ ഉപരോധിച്ച സഹോദരങ്ങള്‍ക്ക് മാനുഷികവും വൈദ്യസഹായവും എത്തിക്കാനും കൂടുതല്‍ പാര്‍ലമെന്ററി ശ്രമങ്ങള്‍ നടത്താനും ശൂറ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. ഹംദ ബിന്‍ത് ഹസന്‍ അല്‍ സുലൈത്തി തന്റെ പ്രസംഗത്തിനൊടുവില്‍ ആവശ്യപ്പെട്ടു.

ശൂറ കൗണ്‍സില്‍ അംഗം എന്‍ അഹമ്മദ് ബിന്‍ ഹിത്മി അല്‍ ഹിത്മി ഏഷ്യന്‍ പാര്‍ലമെന്ററി അസോസിയേഷന്റെ ബജറ്റ് ആന്റ് പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!