

ദോഹ: വരുന്ന വാരാന്ത്യത്തില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴയും ഇടിമിന്നലും അനുഭവപ്പെടുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പ്രതിവാര കാലാവസ്ഥാ പ്രവചനത്തില്‍ അറിയിച്ചു.

പ്രാരംഭ സൂചകങ്ങള്‍ പ്രകാരം അടുത്ത ആഴ്ച അവസാനത്തോടെയുള്ള കാലാവസ്ഥ മേഘങ്ങളുടെ രൂപീകരണത്തിന് കാരണമാകും. ‘ചില പ്രദേശങ്ങളില്‍ ഇടിമിന്നലോടെ മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്’ എന്നാണ് പ്രവചനത്തില്‍ പറയുന്നത്.
