

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അമീരി ദിവാനിലെ ഓഫീസില്‍ യു എസ് കോണ്‍ഗ്രസ് അംഗങ്ങളെ സ്വീകരിച്ചു.

സലൂദ് കാര്‍ബജല്‍, ഡേവിഡ് ജോയ്‌സ്, അമി ബെറ, ഡെറക് കില്‍മര്‍, ജുവാന്‍ വര്‍ഗാസ്, ലാന്‍സ് ഗുഡന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കൂടിക്കാഴ്ചയില്‍, പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ കൈമാററിയതിനോടൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളും വിവിധ മേഖലകളിലെ തന്ത്രപരമായ സഹകരണവും അവലോകനം ചെയ്തു.
