

ദോഹ: അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ബലിപെരുന്നാള്‍ നമസ്‌കാരത്തിന് ഡോ. ക്രിസ്ത്യന്‍ താന്‍ക്രേദി നേതൃത്വം നല്‍കുമെന്ന് ഔഫാഖ് മന്ത്രാലയം അറിയിച്ചു. രാവിലെ 4.58നാണ് പെരുന്നാള്‍ നമസ്‌ക്കാരം നടക്കുക.

എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരേയും സ്ത്രീകളേയും ഈദ് നമസ്‌ക്കാരത്തിലേക്ക് ക്ഷണിക്കുന്നതായും ഈദ് നമസ്‌ക്കാരത്തിന് ശേഷം കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു.
