മല്‍ഖ റൂഹിക്കായി ചിത്ര പ്രദര്‍ശനവും വില്പനയും ജൂണ്‍ 27 വ്യാഴാഴ്ച

Web Desk
1 Min Read

ദോഹ: ഖത്തര്‍ പ്രവാസികളായ മലയാളി ദമ്പതികളുടെ എസ് എം എ ബാധിതയായ മല്‍ഖ റൂഹിക്കു മരുന്നെത്തിക്കാന്‍ ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ 1.16 കോടി റിയാല്‍ ധനശേഖരണത്തിന് പിന്തുണ നല്‍കി സംസ്‌കൃതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ചിത്ര പ്രദര്‍ശനവും വില്പനയും നടത്തുന്നു.

city exchange

ജൂണ്‍ 27വ്യാഴാഴ്ച വൈകിട്ട് 6 മുതല്‍ 10 വരെ ഐ സി സി അശോക ഹാളില്‍ ആണ് പ്രദര്‍ശനവും വില്‍പ്പനയും നടക്കുക. ഖത്തറിലെ പ്രശസ്തരായ മുപ്പതിലേറെ കലാകാരന്മാരുടെ നൂറോളം ചിത്രങ്ങളാകും വില്‍പ്പനക്കായി പ്രദര്‍ശിപ്പിക്കുക .പ്രദര്‍ശനത്തില്‍ വില്‍ക്കുന്ന ചിത്രങ്ങളുടെ തുക ഖത്തര്‍ ചാരിറ്റിക്ക് കൈമാറും.

പരിപാടിയുടെ ഉദ്ഘാടനം ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ വിവിധ സംഘടനാ നേതാക്കള്‍ സംബന്ധിക്കും.

Share This Article
Leave a Comment
error: Content is protected !!