എച്ച്എംസിയുടെ മെഡിക്കല്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) മെഡിക്കല്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി ഉദ്ഘാടനം ചെയ്തു.

city exchange

ഉദ്ഘാടനത്തിനു ശേഷം, പ്രിസിഷന്‍ ക്ലിനിക്കല്‍ മെഡിസിന്‍ വഴി ചികിത്സാ രീതികള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സേവനങ്ങള്‍ പരിശോധിച്ചുകൊണ്ട് കേന്ദ്രത്തിന്റെ വാര്‍ഡുകളില്‍ പ്രധാനമന്ത്രി പര്യടനം നടത്തി.

ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തില്‍ നാല് നിലകളും ഒരു ബേസ്മെന്റും ഉള്‍പ്പെടുന്നു. നിരവധി ഒറ്റയും പങ്കിട്ടതുമായ രോഗികളുടെ മുറികള്‍, മെഡിക്കല്‍ ഐസൊലേഷന്‍ മുറികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നു. വിമന്‍സ് വെല്‍നസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, ആംബുലേറ്ററി കെയര്‍ സെന്റര്‍, ഖത്തര്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവയിലേക്ക് പാലം വഴി മെഡിക്കല്‍ കെയര്‍ ആന്റ് റിസര്‍ച്ച് സെന്ററിനെ ബന്ധിപ്പിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!