

കൊച്ചി: വിദ്യാര്‍ഥികള്‍ പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാലേ ഉന്നത വിജയം നേടാനാവുകയുള്ളുവെന്ന് പറവണ്ണ അബ്ദുല്‍ റസാഖ് മുസല്യാര്‍ ഉദ്ബോധിപ്പിച്ചു. ഐ സി എഫ് നാഷണല്‍ നേതാക്കള്‍ക്ക് ജാമിഅ അല്ശരിയയില് നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വരും തലമുറയ്ക്ക് എല്ലാ മേഖലകളിലും വിജയം വരിക്കണമെങ്കില്‍ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ എസ് ഷാജഹാന് സഖാഫി അധ്യക്ഷത വഹിച്ചു. അലി ദാരിമി മുഖ്യപ്രഭാഷണം നടത്തി. നൗഷാദ് അതിരുമട, കുഞ്ഞഹമ്മദ് ഹാജി, നസീര്‍ ഖത്തര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ജബ്ബാര്‍ സഖാഫി സ്വാഗതം പറഞ്ഞു.
