

ദോഹ: ഇവന്റൊസ് മീഡിയ സംഘടിപ്പിച്ച ‘ഓര്‍മകളില്‍ സിദ്ധിക്ക’ അനുസ്മരണ പരിപാടിയില്‍ സംവിധായകന് ലാല്‍ജോസ് സംസാരിച്ചു. തനിക്ക് ഗുരുസ്ഥാനിയാണ് സിദ്ദീഖ് എന്നാണ് ലാല്‍ ജോസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സിദ്ധീഖിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഐ സി സി അശോകാ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.

എക്കാലത്തെയും സിനിമക്കാര്‍ക്കും ആസ്വാദകര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തി ആയിരുന്നു സിദ്ധിഖിന്റെ ജീവിതം.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ സി ബി എഫ് മുന്‍ പ്രസിഡന്റ് പി എന്‍ ബാബുരാജന്, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്, ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഫോക് പ്രസിഡന്റ് കെ കെ ഉസ്മാന്, നടനും നിര്‍മാതാവുമായ ചന്ദ്രമോഹന് പിള്ള, ഇവന്റൊസ് മീഡിയ ഡയറക്ടര്‍ ഫെമിന തുടങ്ങിയവര്‍ സംസാരിച്ചു.
തന്‍സീം കുറ്റ്യാടി സ്വാഗതവും വര്‍ഗീസ് വര്‍ഗീസ് നന്ദിയും പറഞ്ഞു. അരുണ്‍ പിള്ള പ്രവീണ്‍ അവതാരകനായിരുന്നു.

