

ദോഹ: ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ റവാബി ഷോപ്പര്‍മാരെ അമ്പരപ്പിക്കുന്ന ആവേശകരമായ പ്രമോഷന്‍ പ്രഖ്യാപിച്ചു. 2024 സെപ്റ്റംബര്‍ 26ന് ആരംഭിച്ച പ്രമോഷന്‍ ഒക്ടോബര്‍ 9 വരെ തുടരും.

ഖത്തറിലുടനീളമുള്ള റവാബി സ്‌റ്റോറുകള്‍ ആയിരത്തിലധികം ഉത്പന്നങ്ങള്‍ക്കൊപ്പം 10, 20, 30 റിയാല്‍ വിലകളില്‍ അവിശ്വസനീയമായ ഉത്പന്നങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

പലചരക്ക് സാധനങ്ങള്‍, ഫ്രഷ് ഫുഡ്, ഗാര്‍ഹിക അവശ്യവസ്തുക്കള്‍, വീട്ടാവശ്യങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ നിരവധി ഉത്പന്ന വിഭാഗങ്ങളില്‍ അവിശ്വസനീയമായ ഡീലുകളോടെ ഷോപ്പിംഗ് അനുഭവങ്ങള്‍ പുനര്‍നിര്‍വചിക്കാന്‍ ഈ രണ്ടാഴ്ചത്തെ എക്സ്ട്രാവാഗാന്‍സ സജ്ജീകരിച്ചിരിക്കുന്നു. ഷോപ്പര്‍മാര്‍ക്ക് അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനായി വിപുലമായ ഉത്പന്നങ്ങള്‍ ലഭ്യമാകും.
തങ്ങളെ സംബന്ധിച്ചിടത്തോളം പ്രമോഷന്‍ മികച്ച ഡീലുകള്‍ വാഗ്ദാനം ചെയ്യുക മാത്രമല്ല, ഉപഭോക്താക്കളുടെ ജീവിതത്തില്‍ യഥാര്‍ഥ മാറ്റമുണ്ടാക്കുക എന്നതാണെന്ന് അല്‍ റവാബി ഗ്രൂപ്പിന്റെ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കണ്ണു ബേക്കര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗോള്‍ഡന്‍ ഫീനിക്‌സ് 1100 ഗ്രാം 10 റിയാല്‍, ഇന്‍ഡോമി നൂഡില്‍സ് 70 ജിഎംഎക്‌സ് 10 പിഎസ് 10 റിയാല്‍, സ്മാര്‍ട്ട് ഗോള്‍ഡ് എക്‌സ്ട്രാ ലോംഗ് ഗ്രെയ്ന്‍ ബസ്മതി റൈസ് 5 കിലോഗ്രാം 20 റിയാല്‍, ടൈഡ് എച്ച്എസ് ഒറിജിനല്‍ 1.5 കി.ഗ്രാം 10 റിയാല്‍, ഡെലിസി പ്രസ് കുക്കര്‍ 3.01 20 റിയാല്‍, അല്‍ ഖന്നാസ് മെന്‍സ് അറബിക് സ്ലിപ്പര്‍ 30 റിയാല്‍ തുടങ്ങിയവയാണ് നിരക്ക്.
കൂടാതെ, റവാബിയുടെ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ഫാഷന്‍, ലൈഫ്സ്റ്റൈല്‍ ശേഖരത്തില്‍ നിന്നുള്ള വസ്ത്രങ്ങള്‍ക്കും പാദരക്ഷകള്‍ക്കും 50 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

