

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍ താനിയെ സ്പെയിന് പ്രധാനമന്ത്രി ഡോ. പെഡ്രോ സാഞ്ചസ് ടെലിഫോണില്‍ വിളിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളും അവയെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതായിരുന്നു ഫോണ്‍ കോള്‍. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും പ്രത്യേകിച്ച് ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്തീന് പ്രദേശങ്ങളിലെയും ലെബനനിലെ പ്രതിസന്ധി കുറയ്ക്കുന്നതിനുള്ള വഴികളും കൂടാതെ സംയുക്ത താത്പര്യമുള്ള നിരവധി വിഷയങ്ങളും ചര്‍ച്ച ചെയ്തു.
