

ദോഹ: അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മൂന്നാം ടൗണ്‍ഹാള്‍ മീറ്റിംഗ് വിജയകരമായി സംഘടിപ്പിച്ചു. മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജ്മല്‍ അബ്ദുല്ല, ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് സാദിഖ്, ഗ്രൂപ്പ് ഡയറക്ടര്‍ ഹാരിസ് തയ്യില്‍, ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കണ്ണു ബക്കര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന മീറ്റിംഗ് കമ്പനിയുടെ നേട്ടങ്ങള്‍ പങ്കുവെക്കുകയും വിവിധ മേഖലകളിലെ വികസനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.

15 വര്‍ഷത്തോളം സേവനം നല്കിയ നൂറിലധികം ജീവനക്കാരെ അംഗീകരിക്കുന്നതും അവര്‍ക്കുള്ള ആദരവും ഈ ചടങ്ങില്‍ നടന്നു. അല്‍ റവാബി ഗ്രൂപ്പിന്റെ തുടര്‍ച്ചയായ വളര്ച്ചയ്ക്കായിഅവര് നല്കിയ സമര്‍പ്പണത്തിന് നന്ദി അറിയിക്കാന്‍ ഈ വേദി അല്‍ റവാബി ഉപയോഗപ്പെടുത്തി.


തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നേട്ടങ്ങള്‍ ‘എഡ്യൂ റവാബി’ എന്നപ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ആദരിച്ചു. അല്‍ റവാബിയുടെ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ലയുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഈ പദ്ധതിയിലൂടെ അല്‍ റവാബി ഗ്രൂപ്പിന്റെ ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
ചടങ്ങിനോടനുബന്ധിച്ച് ‘ഐഡിയാസ് ക്ലബ്’ എന്ന പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു.
സൃഷ്ടിപരമായ ആശയങ്ങളും നവോഥാന സാധ്യതകളും പങ്കുവയ്ക്കാന്‍ അല്‍ റവാബി ജീവനക്കാരുടെ സംരംഭങ്ങള്‍ക്കായി ഈ ക്ലബ് ഒരുങ്ങുന്നു. എല്ലാ ജീവനക്കാരുടെയും സൃഷ്ടിപരമായ ആശയങ്ങള്‍ കേട്ടുകൊണ്ട് ഒരു പുതുനൂറ്റാണ്ടിലേക്ക് വളരാനാണ് അല്‍ റവാബിയുടെ ആഗ്രഹം.

ചടങ്ങിന്റെ അവസാനത്തില്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കണ്ണു ബക്കര്‍ ‘പ്രോഗ്രസീവ് ലീഡര്‍ഷിപ്പ്’എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണം ടെക്നിക്കല്‍ സ്കില്ലുകള്‍, ഹ്യൂമന്‍ റിസോഴ്സ് സ്കില്ലുകള്‍, ആശയ വിനിമയ മാനദണ്ഡങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്കി അല്‍ റവാബി ജീവനക്കാരുടെ ലീഡര്‍ഷിപ്പ് ഗുണങ്ങള്‍ വികസിപ്പിക്കാന്‍ പ്രചോദനമാകുന്ന നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചു.
ഈ പ്രഭാഷണം ജീവനക്കാര്‍ക്ക് ഗുണകരമായ വാര്‍ത്തകള്‍ക്കും വ്യക്തിപരവും പ്രൊഫഷണല്‍ വളര്‍ച്ചയ്ക്കും സഹായകമായ ഒരു വീക്ഷണം നല്കി.
ഈ മൂന്നാമത്തെ ടൗണ്‍ഹാള്‍ മീറ്റിംഗ് അല്‍ റവാബിയുടെ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ചിട്ടുള്ള മികച്ച സമ്മാനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും തെളിവാണ്.

