അല്‍ മയാസ തിയേറ്ററില്‍ ഗസല്‍ മഴ പെയ്യിച്ച് ഹരിഹരന്‍

Web Desk
0 Min Read

ദോഹ: അല്‍ മയാസ തിയേറ്ററിലെ നിറഞ്ഞ സദസ്സിലേക്ക് മലമുകളില്‍ നിന്നൊരു നദി പതിയെ ഒഴുകിയെത്തുന്നതുപോലെ തണുപ്പും സുഖവും നല്‍കി ഹരിഹരന്റെ സംഗീതമെത്തി. രണ്ടായിരത്തിലേറെ കാണികള്‍ ബെ മിസാലിലെ ഗസല്‍ ഗാനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ആസ്വദിച്ച് നേരം പോയത് അറിഞ്ഞതേയില്ല.

city exchange

മഴ പെയ്ത് തണുത്ത ദോഹയുടെ മണ്ണില്‍ മറ്റൊരു മഴപ്പെയ്ത്തായിരുന്നു ബെ മിസാല്‍. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിശ്ശബ്ദം കേട്ടിരുന്ന ഹരിഹരന്റെ സംഗീതത്തിന് സുവര്‍ണ ജൂബിലിയുടെ മാധുരിയുണ്ടായിരുന്നു. കേള്‍വിക്കാരുടെ ഹൃദയങ്ങളില്‍ പെയ്ത ഗസല്‍ മഴയ്ക്ക് പിന്നേയും പിന്നേയും മരപ്പെയ്ത്തുകളുണ്ടായിരുന്നു.

ചിത്രങ്ങള്‍: ഷിറാസ് സിതാര

Share This Article
Leave a Comment
error: Content is protected !!