ഐ സി എഫ് ഓള്‍ഡ് ഗാനം യൂണിറ്റ് സമ്മേളനം നടത്തി

Web Desk
1 Min Read

ദോഹ: ഐ സി എഫ് ഓള്‍ഡ് ഗാനം യൂണിറ്റ് സമ്മേളനം മോഡേണ്‍ ഏഷ്യന്‍ റെസ്റ്റോറന്റില്‍ നടന്നു.

city exchange

യൂണിറ്റ് പ്രസിഡന്റ് അബ്ദുറഊഫ് ഇര്‍ഫാനി അധ്യക്ഷത വഹിച്ചു. ഐ സി എഫ് നാഷണല്‍ പബ്ലിക്കേഷന്‍ പ്രസിഡന്റ് അഹ്മദ് സഖാഫി പേരാമ്പ്ര ഉദ്ഘാടനം നിര്‍വ്വഹിച്ചു. അബ്ദു റസാഖ് മാസ്റ്റര്‍ മോങ്ങം മുഖ്യപ്രഭാഷണം നടത്തി.

ആര്‍ എസ് സി ഗ്ലോബല്‍ സെക്രട്ടറി മുഹ്യദ്ദീന്‍ ഇരിങ്ങല്ലൂര്‍ സന്ദേശ പ്രഭാഷണം നടത്തി. കെ എം സി സി എക്‌സിക്യൂട്ടീവ് അംഗം സാദിഖ് പക്യാര, മാധ്യമ പ്രവര്‍ത്തകന്‍ പി വി എ നാസര്‍, ഖത്തറിലെ ദീര്‍ഘകാല ബിസിനസ് പ്രമുഖന്‍ പോക്കര്‍ കക്കാട്ട്, ഐ സി എഫ് നാഷണല്‍ പബ്ലിക്കേഷന്‍ സെക്രട്ടറി അഷ്‌റഫ് സഖാഫി തിരുവള്ളൂര്‍, ഐ സി എഫ് നാഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി നൗഷാദ് അതിരുമട, മന്‍സൂര്‍ നാക്കോല പ്രസംഗിച്ചു. കെ ബി അബ്ദുല്ല ഹാജി, ഇന്‍കാസ് കോഴിക്കോട് ജില്ല എക്‌സിക്യൂട്ടീവ് അംഗം ചന്ദ്രന്‍ പാറക്കടവ് പങ്കെടുത്തു.

പ്രദേശത്തെ പ്രവാസികളായി 30 വര്‍ഷം പൂര്‍ത്തിയാക്കിയ 20 പേര്‍ക്ക് ആദരവ് നല്‍കി. ഐ സി എഫ് പ്രവര്‍ത്തനങ്ങളുടെ ഹൃസ്വമായി വിവരിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. ശരീഫ് അല്‍ ഹസനി സ്വാഗതവും നിസാര്‍ ഫാളിലി നന്ദിയും പറഞ്ഞു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!