

റിയോഡി ജനീറോ: സമൂഹം സമാധാനവും സമൃദ്ധിയും ആസ്വദിക്കുന്ന ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള പൊതുവായതും അടിയന്തിരവുമായ ആഗോള വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിന് ജി20 ഉച്ചകോടിയുടെ ഫലങ്ങള്‍ സഹായിക്കുമെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രത്യാശ പ്രകടിപ്പിച്ചു.

‘മികച്ച ലോകവും സുസ്ഥിര ഗ്രഹവും കെട്ടിപ്പടുക്കുക’ എന്ന പ്രമേയത്തില്‍ റിയോ ഡി ജനീറോയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കവെയാണ് അമീര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. പ്രധാനപ്പെട്ട അന്താരാഷ്ട്ര പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്ന ആഗോള ഉച്ചകോടിയിലേക്ക് തന്നെ ക്ഷണിച്ചതിന് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയോട് അമീര്‍ നന്ദി അറിയിച്ചു.

സമൂഹങ്ങള്‍ സമാധാനവും സമൃദ്ധിയും ആസ്വദിക്കുന്ന ഒരു ഭാവി കെട്ടിപ്പടുക്കാന്‍ ഉറ്റുനോക്കുന്ന, ലോകം അഭിമുഖീകരിക്കുന്ന പൊതുവായതും സമ്മര്‍ദ്ദദപൂരിതമായതുമായ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിന് ഉച്ചകോടിയുടെ ഫലങ്ങള്‍ സഹായിക്കുമെന്ന് അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
