മന്ത്രി പി രാജീവിനെതിരെ ആരോപണവുമായി എറണാകുളം ഡി സി സി പ്രസിഡന്റ്

Web Desk
1 Min Read

കൊച്ചി: മൊഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവയില്‍ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് തീവ്രവാദ ആരോപണം ഉന്നയിച്ചതിന് പിന്നില്‍ മന്ത്രി പി രാജീവാണെന്ന ആരോപണവുമായി എറണാകുളം ഡി സി സി പ്രസിഡന്റ്. പൊലീസില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയാണ് മന്ത്രി തീവ്രവാദ ആരോപണം ഉന്നയിപ്പിച്ചതെന്ന് അദ്ദേഹം ആരോപണത്തില്‍ ഉന്നയിക്കുന്നു.

city exchange

ജനങ്ങളെ തമ്മില്‍ത്തല്ലിച്ച് ബി ജെ പിക്ക് വഴിയൊരുക്കാനുള്ള സി പി എം ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി പി എം നേതൃത്വത്തിന്റെ അറിവോടെയാണോ മന്ത്രി ഇത്തരം ഹീനമായ നീക്കം നടത്തിയതെന്നറിയാന്‍ താല്പര്യമുണ്ടെന്നും ഷിയാസ് പറഞ്ഞു.

പോലീസ് സേനയിലും ഇത് ചേരിതിരിവ് സൃഷ്ടിച്ചു. ആലുവയില്‍ ഇരു വിഭാഗം പോലീസുകാര്‍ ചേരി തിരിഞ്ഞ് ഉന്തിലും തള്ളിലും വരെ കാര്യങ്ങള്‍ എത്തി. യോഗി ആദിത്യനാഥിന്റെയും നരേന്ദ്രമോദിയുടെയും രാഷ്ട്രീയ സംസ്‌കാരം കേരളത്തില്‍ നടപ്പാക്കാനാണ് ജില്ലയിലെ മന്ത്രിയും സി പി എമ്മും ശ്രമിക്കുന്നത്.

- Advertisement -
Ad image

കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള സി പി എം ശ്രമം അനുവദിക്കില്ല. ആലുവ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭാഗമല്ലെന്ന തരത്തില്‍ നിയമസഭയില്‍ പോലും മുഖ്യമന്ത്രി ആക്ഷേപം ഉന്നയിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് തീവ്രവാദ ആരോപണം. ആലുവക്കാര്‍ വര്‍ഗീയവാദികളോ മതഭ്രാന്തന്മാരോ തീവ്രവാദികളോ അല്ല. അവരെ തമ്മിലടിപ്പിക്കാന്‍ നോക്കേണ്ട. സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്ക് വഴിയൊരുക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. ഒരു പ്രദേശത്തെ ജനങ്ങളെയാകെ മതവിദ്വേഷികളായി ചിത്രീകരിക്കുകയാണ്.

വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവിന്റെ കസ്റ്റഡി മരണത്തിന് പിന്നിലും ജോജു വിഷയം വഷളാക്കിയതിന് പിന്നിലും ഇതേ മന്ത്രി തന്നെയാണ് പ്രവര്‍ത്തിച്ചത്. ഇത്തരം മന്ത്രിമാരാണ് നാട് കുട്ടിച്ചോറാക്കുന്നത്. മാന്യത നടിച്ചാല്‍ പോരെന്നും അത് പെരുമാറ്റത്തിലും പ്രവൃത്തിയിലും കൂടി വേണമെന്നും ഡി സി സി പ്രസിഡന്റ് ആവശ്യപ്പെട്ടു. നാണം കെട്ട ആഭ്യന്തരമന്ത്രിയാണ് ഇപ്പോഴുള്ളത്. രണ്ട് ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖം രക്ഷിക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു.

Share This Article
Leave a Comment
error: Content is protected !!