അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാക്കിസ്ഥാനില്‍ തകര്‍ന്നുവീണു

Web Desk
1 Min Read

അസ്താന: അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പറക്കുകയായിരുന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ പാസഞ്ചര്‍ ജെറ്റ് പടിഞ്ഞാറന്‍ കസാക്കിസ്ഥാനില്‍ തകര്‍ന്നുവീണതായി കസാഖ് ഗതാഗത മന്ത്രാലയം അറിയിച്ചു.

city exchange

ബാക്കു- ഗ്രോസ്നി റൂട്ടില്‍ പറക്കവെ അക്തൗ നഗരത്തിന് സമീപം അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണതായി മന്ത്രാലയം ടെലിഗ്രാമില്‍ പറഞ്ഞു.

കാസ്പിയന്‍ കടലിന്റെ കിഴക്കന്‍ തീരത്തുള്ള ഓയില്‍ ആന്‍ഡ് ഗ്യാസ് ഹബ്ബായ അക്തൗവില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് എംബ്രയര്‍ 190 അടിയന്തര ലാന്‍ഡിംഗ് നടത്തവെ തകര്‍ന്നതെന്ന് രാജ്യത്തിന്റെ ഫ്‌ളാഗ് കാരിയറായ അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് പറഞ്ഞു. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് കസാഖ് ഗതാഗത മന്ത്രാലയം അറിയിച്ചു.

തങ്ങളുടെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് തീ അണയ്ക്കുകയാണെന്ന് രാജ്യത്തെ അടിയന്തര സാഹചര്യ മന്ത്രാലയം അറിയിച്ചു.

- Advertisement -
Ad image

‘അപകടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നിലവില്‍ വ്യക്തമാണെങ്കിലും പ്രാഥമിക വിവരങ്ങള്‍ പ്രകാരം അതിജീവിച്ചവരുണ്ട്’ എന്നും റിപ്പോര്‍ട്ട് പറയുന്നു.

Share This Article
Leave a Comment
error: Content is protected !!