ഒരു മാസം നീണ്ടുനില്‍ക്കുന്ന ജീവിത ശൈലി രോഗ പരിശോധനയുമായി മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ്

Web Desk
2 Min Read

ദോഹ: തുടര്‍ച്ചയായ പതിനഞ്ചാം വര്‍ഷവും മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ഒരു മാസം നീണ്ടുനില്‍ക്കുന്ന ജീവിതശൈലി രോഗ പരിശോധനാ കാംപയിന്‍ സംഘടിപ്പിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2025 ജനുവരി 1 മുതല്‍ ജനുവരി 31 വരെയാണ് ക്യാംപ്.

city exchange

ഖത്തറിലെ പ്രവാസി സമൂഹത്തില്‍, പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാരില്‍ ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തുന്നതിനാണ് മെഡിക്കല്‍ ക്യാംപ് ലക്ഷ്യമിടുന്നത്.

പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, യൂറിക് ആസിഡ് തുടങ്ങി ഗള്‍ഫ് മേഖലയിലെ പ്രവാസികളുടെ ജീവിതശൈലിയുടെ ഫലമായുണ്ടാകുന്ന എല്ലാ പ്രധാന രോഗങ്ങളും ലൈഫ് സ്റ്റൈല്‍ ഡിസീസ് (എല്‍ എസ് ഡി) പരിശോധനയില്‍ ഉള്‍പ്പെടുത്തും. കൊഴുപ്പും പ്യൂരിനും അടങ്ങിയ ഭക്ഷണം, തിരക്കേറിയ ജോലി അന്തരീക്ഷം, കാലാവസ്ഥ, മാനസിക സമ്മര്‍ദ്ദം എന്നിവ ഈ മേഖലയിലെ ജീവിതശൈലീ രോഗങ്ങളുടെ വര്‍ധനവിന് ഗണ്യമായ സംഭാവന നല്‍കുന്നു. താഴ്ന്ന വരുമാനക്കാരായ ഒരു വലിയ വിഭാഗം പ്രവാസികള്‍ ഗള്‍ഫില്‍ നിന്ന് പല രോഗങ്ങളുമായും ചെറിയതോ സമ്പാദ്യമോ ഇല്ലാതെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. എല്ലാ ജീവിതശൈലി രോഗങ്ങളും നേരത്തെ കണ്ടെത്തി ശരിയായി കൈകാര്യം ചെയ്യുകയോ ചികിത്സിക്കുകയോ ചെയ്താല്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ കഴിയും.

രക്തസമ്മര്‍ദ്ദം, ബി എം ഐ, രക്തത്തിലെ പഞ്ചസാര, ലിപിഡ് പ്രൊഫൈല്‍ (എല്‍ ഡി എല്‍, എച്ച് ഡി എല്‍, വി എല്‍ ഡി എല്‍, കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍), രക്ത യൂറിയ, ക്രിയേറ്റിനിന്‍, യൂറിക് ആസിഡ്, എസ് ജി പി ടി പരിശോധനകളാണ് നടത്തുക.

- Advertisement -
Ad image

പരിശോധനയ്ക്ക് കാംപയിന്‍ കാലയളവില്‍ 50 ഖത്തര്‍ റിയാലാണ് നിരക്ക് ഈടാക്കുന്നത്. ഇത്രയും പരിശോധനകള്‍ നടത്താന്‍ യഥാര്‍ഥത്തില്‍ 550 റിയാലാണ് ഈടാക്കുക.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ കാംപയിനില്‍ എണ്‍പതിനായിരത്തോളം പ്രവാസികള്‍ക്കാണ് ഉപയോഗപ്രദമായത്. പരിശോധന നടത്തിയവരില്‍ 20 മുതല്‍ 25 ശതമാനം പേര്‍ക്ക് വിവിധ രോഗങ്ങള്‍ കണ്ടെത്തിയിരുന്നു. അവരില്‍ 15 ശതമാനത്തോളം പേര്‍ തങ്ങള്‍ക്ക് അസുഖമുള്ളതായി അറിഞ്ഞിരുന്നില്ല.

ഖത്തറിലെ നിരവധി ഫിസിഷ്യന്‍മാരുടെ ശുപാര്‍ശകളെ തുടര്‍ന്ന് 2010-ലാണ് മൈക്രോ ഹെല്‍ത്ത് ലൈഫ് സ്‌റ്റൈല്‍ ഡിസീസ് ചെക്ക്-അപ്പ് കാമ്പയിന്‍ ആരംഭിച്ചത്. പ്രവാസി സമൂഹത്തില്‍ ഭൂരിഭാഗവും താഴ്ന്ന വരുമാനമുള്ള മേഖലകളില്‍ പെട്ടവരായതിനാല്‍ പലര്‍ക്കും പരിശോധനകളുടെ സ്ഥിരമായ ചിലവ് താങ്ങാനാവാതെ, ചില രോഗങ്ങളുണ്ടെന്ന് അറിഞ്ഞിട്ടും പലപ്പോഴും വൈദ്യസഹായം തേടുന്നത് ഒഴിവാക്കുന്നു. പ്രാഥമികമായി തൊഴിലാളി വിഭാഗത്തില്‍ നിന്നുള്ള മികച്ച പ്രതികരണത്തെത്തുടര്‍ന്ന് മാനേജ്മെന്റ് സി എസ് ആര്‍ സംരംഭത്തിന്റെ ഭാഗമായി വര്‍ഷം തോറും ക്യാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു.

വീട്ടില്‍ കഴിയുന്നവര്‍ക്ക് സാംപിള്‍ കളക്ഷന്‍ സേവനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് 75 റിയാലാണ് ചാര്‍ജ് ഈടാക്കുന്നത്.

മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് എല്ലാ ദിവസവും രാവിലെ ആറു മുതല്‍ രാത്രി 10 മണി വരെയാണ് പ്രവര്‍ത്തിക്കുന്നത്. പരിശോധനയ്ക്ക് വരുന്നവര്‍ കുറഞ്ഞത് എട്ട് മണിക്കൂര്‍ ഉപവാസം അനുഷ്ഠിച്ചിരിക്കണം.

വാര്‍ത്താ സമ്മേളനത്തില്‍ ഡോ. വിജയ് വിഷ്ണു പ്രസാദ്, ഡോ. റെജി സുഖ്മണി, ഡോ. സൊമാമിയ, സി ഒ ഒ ഉദയകുമാര്‍ നടരാജ്, സി സി ഒ ഷഫീഖ് കെ സി എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!