

ദോഹ: വടക്കുപടിഞ്ഞാറന്‍ കാറ്റ് അടുത്ത രണ്ട് ദിവസങ്ങളില്‍ രാജ്യത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് താപനിലയില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

താപനില കുറയുന്നത് വരും രണ്ട് ദിവസങ്ങളില്‍ തണുപ്പിന്റെ വര്‍ധനവിന് കാരണമാകുമെന്ന് കൂട്ടിച്ചേര്‍ത്തു.

സുഡന്തിലെ സ്റ്റേഷനില്‍ ഇന്ന് രാവിലെ ഏറ്റവും കുറഞ്ഞ താപനില 13 ഡിഗ്രി സെല്‍ഷ്യസും ദോഹയില്‍ 17 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.
ശനിയാഴ്ച വൈകുന്നേരം ആറു മണി വരെ തീരദേശ കാലാവസ്ഥ താരതമ്യേന തണുത്തതോ മിതമായതോ ആയിരിക്കുമെന്നും പകല്‍ സമയത്ത് ചിലയിടങ്ങളില്‍ നേരിയ പൊടിപടലവും രാത്രിയില്‍ തണുപ്പും ഉണ്ടാകുമെന്നും ചിലയിടങ്ങളില്‍ ശക്തമായ കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പ് പറയുന്നു.

