ഉം സലാല്‍ ശൈത്യകാല മാര്‍ക്കറ്റില്‍ അഞ്ചുനാള്‍ ഈത്തപ്പഴ- റമദാന്‍ ഭക്ഷ്യമേള

Web Desk
1 Min Read

ദോഹ: ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 1 വരെ ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടക്കുന്ന ഉം സലാല്‍ ശൈത്യകാല ഉത്സവത്തിന്റെ ആദ്യ പതിപ്പിന്റെ സമാപനത്തോടനുബന്ധിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയവും ഹസാദ് ഫുഡ് കമ്പനിയും ചേര്‍ന്ന് ഈത്തപ്പഴങ്ങളുടെയും റമദാന്‍ ഭക്ഷ്യവസ്തുക്കളുടേയം പ്രദര്‍ശനം സംഘടിപ്പിക്കും.

city exchange

വിവിധ തരം ഈത്തപ്പഴങ്ങളുടെ വിപുലമായ ശ്രേണി, വിശുദ്ധ റമദാന്‍ മാസത്തിനായുള്ള തയ്യാറെടുപ്പിനായി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ, സുഗന്ധദ്രവ്യങ്ങള്‍, റമദാന്‍ ടേബിള്‍ സപ്ലൈസ് തുടങ്ങിയ അനുബന്ധ ഉത്പന്നങ്ങള്‍ അടങ്ങുന്നതാണ് പ്രദര്‍ശനം.

രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും തുടര്‍ന്ന് വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടു വരെയും പ്രദര്‍ശനം നടക്കുമെന്ന് മന്ത്രാലയം സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അറിയിച്ചു.

പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും സഹായിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാര്‍ഷികകാര്യ വകുപ്പ് ഡയറക്ടര്‍ യൂസഫ് ഖാലിദ് അല്‍ ഖുലൈഫി പറഞ്ഞു.

- Advertisement -
Ad image

ഉം സലാല്‍ വിന്റര്‍ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പില്‍ പ്രാദേശിക ഉത്പന്നങ്ങളെ പിന്തുണയ്ക്കുന്നതിനായി ആറ് പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!