ദുബൈ എക്‌സ്‌പോ 2020: ഈജിപ്തില്‍ നിന്നും മമ്മി എത്തി

Web Desk
1 Min Read

ദുബൈ: ദുബൈ എക്‌സ്‌പോ 2020യില്‍ ഈജിപ്തില്‍ നിന്നും മമ്മി എത്തി.ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുരോഹിതനെ അടക്കം ചെയ്ത ശവപ്പെട്ടിയാണ് ഈജിപ്തില്‍ നിന്ന് ദുബൈയിലെത്തിയത്.

city exchange

എക്‌സ്‌പോ 2020 ലെ ഈജിപ്ഷ്യന്‍ പവലിയനില്‍ ഈ ശവപ്പെട്ടി കാഴ്ചക്കാരെ കാത്തിരിപ്പുണ്ടാകും. വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഈജിപ്തില്‍ നിന്ന് മനുഷ്യരൂപത്തിലുള്ള അതിപുരാതന ശവമഞ്ചം ദുബൈയിലെത്തിച്ചത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫറോവമാരുടെ കാലത്ത് ജീവിച്ചിരുന്ന ഇഡോസിറിന്റെ മകന്‍ സാംറ്റിക് എന്ന പുരോഹിതന്റെ മൃതദേഹം അടക്കം ചെയ്ത ശവപ്പെട്ടിയാണിതെന്ന് ഇതെന്ന് ഈജിപ്തിലെ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

ഈജിപ്ഷ്യന്‍ ദേവതമാരുടെയും, പ്രാപ്പിടിയന്റെ അതിമനോഹരമായ ചിത്രങ്ങളടക്കമുള്ള ഈ ശവപ്പെട്ടി ഇനി ആറുമാസം ദുബൈ എക്‌സ്‌പോ 2020ലെ ഈജിപ്ഷ്യന്‍ പവലിയനില്‍ കാണികളെ ആകര്‍ഷിക്കും. ഈജിപ്തിലെ സഖാറ മേഖലയില്‍ നിന്ന് കണ്ടെത്തിയതാണ് ഈ പ്രാചീന ശവപ്പെട്ടി. ഇതിന് പുറമെ തൂതന്‍കാമന്‍ രാജാവ് ഉപയോഗിച്ച വസ്തുക്കളുടെ പകര്‍പ്പുകളും എക്‌സ്‌പോയിലെ ഈജിപ്ഷ്യന്‍ പവലിയനില്‍ ഉണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!