ഖത്തറില്‍ മഴയുണ്ട്; ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് കഹ്‌റാമയും കാലാവസ്ഥാ വകുപ്പും

Web Desk
1 Min Read

ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത തീവ്രതയില്‍ മഴ പെയ്യുന്നതിനാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് കഹ്‌റാമ മുന്നറിയിപ്പ് നല്‍കി. പെട്ടെന്നുള്ള ശക്തമായ കാറ്റ്, ഇടിമിന്നല്‍, മഴ എന്നിവയെക്കുറിച്ചുള്ള കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പരിഗണിക്കുകയും വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുകയും വേണം.

city exchange

വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ കഹ്‌റാമ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നുറുങ്ങുകള്‍ പങ്കുവെച്ചു.

കഴിയുന്നത്ര വീടിനുള്ളില്‍ തന്നെ തുടരാനും തുറന്ന സ്ഥലങ്ങള്‍ ഒഴിവാക്കാനും കഹ്റാമ ജനങ്ങളോട് അഭ്യര്‍തിച്ചു. വെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഏതെങ്കിലും വൈദ്യുത ഉപകരണങ്ങള്‍ പ്ലഗ് ഓഫ് ചെയ്യേണ്ടതിന്റെയും അവ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതിന്റെയും പ്രാധാന്യവും ഊന്നിപ്പറഞ്ഞു.

ഈ കാലാവസ്ഥയില്‍ റോഡ് സുരക്ഷ ഉറപ്പാക്കാന്‍ വാഹനമോടിക്കുന്നവര്‍ക്ക് കാലാവസ്ഥാ വകുപ്പ് സുരക്ഷാ നുറുങ്ങുകള്‍ നല്‍കി.

- Advertisement -
Ad image

സാവകാശത്തിലും ജാഗ്രതയോടെയും റോഡില്‍ പെരുമാറുക, വേഗത കുറയ്ക്കുക, സുരക്ഷിതമായ അകലം പാലിക്കുക, ഹെഡ്ലൈറ്റുകള്‍ ഓണാക്കുക, മൊബൈല്‍ ഫോണുകള്‍ പോലുള്ള ശ്രദ്ധ തിരിക്കുന്ന വസ്തുക്കളില്‍ നിന്ന് അകന്നു നില്‍ക്കുക, വെള്ളം പൊങ്ങിയ റോഡുകള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് നുറുങ്ങുകള്‍.

അടിയന്തര സഹായത്തിനായി, വിവിധ മുനിസിപ്പല്‍ അധികാരികളുടെ ഹെല്‍പ്പ്ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!