

ദോഹ: കഴിഞ്ഞ എട്ടു വര്‍ഷമായി ഖത്തറില്‍ വിവിധ പ്രവര്‍ത്തനങ്ങളുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന സഹൃദ കൂട്ടായ്മയായ ഒരുമ എടക്കുളം ഖത്തര്‍ ഇഫ്താര്‍ സംഗമം നടത്തി.

ഇന്‍സ്പയര്‍ ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് നാട്ടുകാര്‍ക്കും കുടുംബങ്ങള്‍ക്കും സംവദിക്കാനും ബന്ധങ്ങള്‍ പുതുക്കാനുമുള്ള വേദിയായി.

ഒരുമ പ്രസിഡണ്ട് സാജിദ് ബക്കര്‍ അധ്യക്ഷത വഹിച്ചു. ഒരുമ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് മുസ്തഫ എം വി ഉദ്ഘാടനം ചെയ്തു. ഒരുമ ചീഫ് പാട്രണ്‍ സ്കീര്‍ ഹലാ സംസാരിച്ചു. ഫോക് ഖത്തര്‍ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ചാലില്‍, നിയാര്‍ക് ഗ്ലോബല്‍ വൈസ് ചെയര്മാന് ഹമീദ് കെ ടി, ക്യു കെ എം ഡബ്ല്യു എ ചെയര്മാന് കെ കെ വി മുഹമ്മദലി, കൊയിലാണ്ടിക്കൂട്ടം ഖത്തര്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍, നിയാര്‍ക് ഖത്തര്‍ ചാപ്റ്റര്‍ ചെയര്മാന് ഷഹനാസ് എടോടി, വണ്‍ ടു വണ്‍ മീഡിയ മാനേജര്‍ ശരത്, സ്നേഹതീരം പ്രസിഡണ്ട് ഷമീം പാലക്കാട് എന്നിവര്‍ സംസാരിച്ചു. മജീദ് സഖാഫി കട്ടിപ്പാറ ഇഫ്താര്‍ സന്ദേശം പങ്കുവച്ചു.
ഒരുമ ജനറല്‍ സെക്രട്ടറി ഷബാദ് എം പി സ്വാഗതവും ഒരുമ കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ നാസിക് നന്ദിയും പറഞ്ഞു.
ഒരുമ ഫോട്ടോ സെല്‍ഫി കോണ്ടെസ്റ്റ് വിജയികളായ മജീദിനും സജിമോന്‍ ആര് കെക്കും അസ്ലം ആര് കെ ഗിഫ്റ്റ് വൗച്ചര്‍ വിതരണം ചെയ്തു.
ഒരുമ ടോക്കണ്‍ ഓഫര്‍ അപ്രെസിയേഷന്‍ മൊമെന്റോ മീഡിയ ക്രൂ രശ്മി ശരത്തിനു ശഹനാസ് എടോടി സമ്മാനിച്ചു.
ഭാരവാഹികളായ അസ്ലം, ഷൗക്കത്ത്, സഹീര്‍, ഷമീര്‍, ഷാനിദ്, ഷംസീര്‍ ബക്കര്‍, ജലീല്‍, പ്രജിത്, ജുനൈദ് അരമന, കമാല്‍, ഖാലിദ് സലാം എന്നിവര്‍ ഇഫ്താര്‍ സംഗമം വിജയകരമായി നടപ്പില്‍ വരുത്താന്‍ നേതൃത്വം നല്കി.
ഇഫ്താര്‍ സംഗമത്തിന് വേണ്ടി മന്‍സൂര്‍ വണ്‍ ടു വണ്‍, ഷഫീര്‍, ഷാനവാസ്, രവി കരുണ, മോഹനന്, വൈശാഖ്, നൗഷാദ്, ഷബാദ് ബക്കര്‍, ഷഫീദ്, അംനാഷ് എം പി, അംനഷ് ടി വി എന്നിവര്‍ പ്രവര്‍ത്തിച്ചു.

