ഭീകരവാദത്തെ ചെറുത്തു തോല്‍പ്പിക്കുന്നതില്‍ ഇന്ത്യക്കും ഖത്തറിനും ഏകാഭിപ്രായം: വി മുരളീധരന്‍

Web Desk
1 Min Read

ദോഹ: ഭീകരവാദത്തെ ചെറുത്തുനില്‍ക്കാനും ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാനും ഇന്ത്യയും ഖത്തറും ഏകാഭിപ്രായക്കാരാണെന്ന് വിദേശാകാര്യ മുന്‍ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. സുപ്രിയാ സുലെയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘാംഗമായ വി മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

city exchange

ഇന്ത്യയും ഖത്തറും തമ്മില്‍ സൗഹൃദപൂര്‍ണമായ ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ആഗോള ഭീകരവാദത്തിനെതിരെ ഏകസ്വരത്തില്‍ ശബ്ദമുയര്‍ത്തുകയെന്ന പൊതുസമവായമാണ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓപറേഷന്‍ സിന്ദൂറിന്റെ പശ്ചാതലത്തില്‍ ആഗോള ഭീകരവാദത്തിനെതിരായി പൊതുഅഭിപ്രായം സ്വരൂപിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇന്ത്യയിലെ മുതിര്‍ന്ന പാര്‍ലമെന്റ് അംഗങ്ങളും നയതന്ത്ര പ്രതിനിധികളും ഉള്‍പ്പെടുന്ന സംഘം ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശിക്കുന്നത്. അതിന്റെ ഭാഗമായാണ് സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള സംഘം ഖത്തറിലെത്തിയത്.

ഖത്തര്‍ നേതൃത്വവുമായും പൊതുസമൂഹത്തിലെ പ്രമുഖരുമായും കൂടിക്കാഴ്ചകള്‍ നടത്തുന്നതായി വി മുരളീധരന്‍ പറഞ്ഞു. ഖത്തര്‍ ശൂറാ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍, വിദേശകാര്യ വകുപ്പ് സഹമന്ത്രി, ആഭ്യന്തര വകുപ്പ് സഹമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം അറിയിച്ചു.

- Advertisement -
Ad image

ഇന്ത്യ നേരിടുന്ന പ്രത്യേക സാഹചര്യം ഭീകരവാദംആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടാനാണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തുന്നത്. ഒരു രാജ്യത്തിന്റെ പിന്തുണയോടെ ഭീകരവാദത്തിന് ഇരയാകുന്ന ഒരേയൊരു രാജ്യമായിരിക്കും ഇന്ത്യയെന്നും അങ്ങനെയുള്ള സാഹചര്യത്തെ വിശദീകരിക്കാനും ആഗോളഅഭിപ്രായം സ്വരൂപിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നുവെന്നാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദത്തിനെതിരെ എല്ലാവരും ഇന്ത്യയുടെ വികാരങ്ങളോടൊപ്പമാണ്. തങ്ങളുടെ സംഘം ഖത്തറിന് പുറമേ ദക്ഷിണാഫ്രിക്ക, എത്യോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുന്നത്.

ഭീകരവാദത്തിനെതിരായ പോരാട്ടം ഐക്യരാഷ്ട്ര സഭാ തലത്തിലും മറ്റു തലങ്ങളിലും ഇന്ത്യ മുമ്പേ നടത്തിയിട്ടുണ്ടെന്നും ഭീകരവാദത്തെ പൂര്‍ണമായും തുടച്ചു നീക്കുന്നതുവരെ ശബ്ദമുയര്‍ത്തുകയെന്നത് എല്ലാവരുടേയും ബാധ്യതയാണെന്നും വി മുരളീധരന്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!