

ദോഹ: ഖത്തറിലെ വായുവിലെയും ജലാശയങ്ങളിലെയും വികിരണ അളവ് സാധാരണ പരിധിക്കുള്ളിലാണെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സ്ഥിരീകരിച്ചു.

രാജ്യത്തുടനീളമുള്ള കര, കടല്‍ വികിരണ നിരീക്ഷണ ശൃംഖലകള്‍ വഴി 24 മണിക്കൂറും വികിരണ അളവ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഈ ശൃംഖലകള്‍ നല്‍കുന്ന ഡാറ്റ പ്രാദേശിക പരിസ്ഥിതിയിലെ വികിരണ സാഹചര്യത്തിന്റെ സ്ഥിരതയെ സൂചിപ്പിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ മന്ത്രാലയം സൂചിപ്പിച്ചു.

രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളെയും ഉള്‍ക്കൊള്ളുന്ന നൂതന ദേശീയ വികിരണ നിരീക്ഷണ ശൃംഖല അടുത്തിടെ ആരംഭിച്ചതായി രിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ചൂണ്ടിക്കാട്ടി. സാധാരണ പരിധി കവിയുന്ന വികിരണ അളവ് നേരത്തേ കണ്ടെത്തുന്നതിനും പ്രാദേശിക, ആഗോള തലങ്ങളില്‍ ഉയര്‍ന്ന തോതിലുള്ള വികിരണവും ആണവ സുരക്ഷയും ഉറപ്പാക്കുകയുമാണ് ഈ ശൃംഖലയുടെ ലക്ഷ്യം.
