കുവാഖ് മധുരമീയോണം പോസ്റ്റര്‍ ധ്യാന്‍ ശ്രീനിവാസന്‍ പ്രകാശനം ചെയ്തു

Web Desk
0 Min Read

ദോഹ: കുവാഖിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടി കുവാഖ് മധുരമീയോണം 2025ന്റെ പോസ്റ്റര്‍ പ്രകാശനം ചലച്ചിത്ര താരം ധ്യാന്‍ ശ്രീനിവാസന്‍ നിര്‍വ്വഹിച്ചു. പ്രകാശനചടങ്ങില്‍ കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത്, ട്രഷറര്‍ ആനന്ദജന്‍, പ്രോഗ്രാം കണ്‍വീനര്‍ രജീഷ്, രതീഷ് മാത്രാടന്‍, രന്‍ജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

city exchange

സെപ്തംബര്‍ 26 വെള്ളിയാഴ്ച പുനെ യൂണിവേഴ്‌സിറ്റി ഖത്തര്‍ ബര്‍വ അവന്യൂ മള്‍ട്ടിപര്‍പ്പസ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!