താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം സ്തംഭിച്ചു

Web Desk
0 Min Read

കോഴിക്കോട്: കോഴിക്കോട്- വയനാട് പാതയിലെ താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍. എട്ടാം വളവിന് സമീപമാണ് ചൊവ്വാഴ്ച രാത്രി മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതോടെ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. വ്യൂ പോയിന്റിന് സമീപം മലയ്ക്ക് മുകളില്‍ നിന്നും പാറയും മണ്ണും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഇതോടെ ചുരം റോഡില്‍ അടിവാരം മുതല്‍ ലക്കിടി വരെ വന്‍ ഗതാഗതക്കുരുക്കായി.

city exchange

ഫയര്‍ ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തെത്തി മണ്ണ് നീക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ചുരത്തില്‍ വീണ്ടും മണ്ണിടിയുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും ചുരം കയറരുതെന്ന് പൊലീസ് അറിയിച്ചു. ലക്കിടി കവാടത്തിന്റെ തൊട്ടടുത്താണ് അപകടമുണ്ടായത്.

Share This Article
Leave a Comment
error: Content is protected !!