
ദോഹ: ഇന്ത്യ- ഖത്തര്‍ സാമ്പത്തിക, വാണിജ്യ സഹകരണ സംയുക്ത കമ്മീഷന്റെ യോഗത്തില്‍ ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനി എന്നിവര്‍ സഹ-അധ്യക്ഷത വഹിക്കും. ഒക്ടോബര്‍ 7 വരെയാണ് മന്ത്രി പീയുഷ് ഗോയല്‍ ഖത്തറില്‍ ആദ്യ സന്ദര്‍ശനം നടത്തുന്നത്.

2025 ഫെബ്രുവരിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ യോഗം നടക്കുന്നത്.

സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, ഖത്തര്‍ ചേംബര്‍, ഖത്തരി ബിസിനസ്മെന്‍ അസോസിയേഷന് എന്നിവിടങ്ങളില്‍ നിന്നുള്ള ഖത്തരി പ്രമുഖരെയും പ്രമുഖ ബിസിനസുകാരെയും കാണും. ഫിക്കി, സിഐഐ, അസോചം എന്നിവിടങ്ങളില്‍ നിന്നുള്ള വലിയ ബിസിനസ് പ്രതിനിധി സംഘവും മന്ത്രിയെ അനുഗമിക്കുന്നുണ്ട്. ദോഹയില്‍ നടക്കുന്ന ഇന്ത്യ- ഖത്തര്‍ സംയുക്ത ബിസിനസ് കൗണ്‍സിലിന്റെ ഉദ്ഘാടന സെഷനില്‍ ഇരു വാണിജ്യ, വ്യവസായ മന്ത്രിമാരും പ്രസംഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുമായും ബിസിനസ് നേതാക്കളുമായും പീയൂഷ് ഗോയല്‍ സംവദിക്കും.
ഇന്ത്യ- ഖത്തര്‍ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുന്നത് തുടരുന്നു. 2024-25ല്‍ ഉഭയകക്ഷി വ്യാപാരം ഏകദേശം 14.2 ബില്യണ്‍ ഡോളറിലെത്തി. ഇന്ത്യയുടെ വാണിജ്യ, വ്യവസായ മന്ത്രിയുടെ സന്ദര്‍ശനം പങ്കാളിത്തത്തിന് കൂടുതല്‍ ആക്കം കൂട്ടും. 2025 ഓഗസ്റ്റ് 27, 28 തിയ്യതികളില്‍ ഖത്തറിന്റെ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണിത്. ഈ സന്ദര്‍ശനത്തിനിടെ അദ്ദേഹം ഇന്ത്യയിലേക്കുള്ള ഒരു ഉന്നതതല പ്രതിനിധി സംഘത്തെ നയിക്കുകയും നിക്ഷേപങ്ങള്‍ക്കായുള്ള നിരവധി പദ്ധതികളെയും മേഖലകളെയും കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.

