ഗാന്ധി സ്വരാജ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഗാന്ധി ജയന്തിയുടെ ഭാഗമായി ‘ഗാന്ധിയോര്‍മ്മകളാല്‍ ജനാധിപത്യത്തിന് കരുത്ത് പകരാം’ എന്ന ശീര്‍ഷകത്തില്‍ ഖത്തര്‍ കലാലയം സാംസ്‌കാരിക വേദി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു.

city exchange

പുതുതലമുറയില്‍ ഗാന്ധി ജീവിതത്തിന്റെ മൂല്യങ്ങള്‍ പകര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഇന്റര്‍ സ്‌കൂള്‍ ഉപന്യാസ രചന മത്സരത്തില്‍ ഖത്തറിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന ടേബിള്‍ ടോക്ക് ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും ഗവേഷകനുമായ ഡോ. നയീം മുള്ളുങ്ങല്‍ ഉദ്ഘാടനം ചെയ്തു.

ആര്‍ എസ് സി നാഷനല്‍ സെക്രട്ടറി ഷരീഫ് മൂടാടി വിഷയാവതരണം നടത്തി. ആര്‍ എസ് സി ഗോബ്ലല്‍ കമ്മിറ്റി അംഗം നംഷാദ് പനമ്പാട് പ്രസംഗിച്ചു.
സലീം കുറുകത്താണി, ആസിഫ് അലി കൊച്ചന്നൂര്‍, ഉബാദ സഖാഫി, അബ്ദുല്‍ ഫത്താഹ് മേന്മുണ്ട തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

നാഷനല്‍ ചെയര്‍മാന്‍ ഉനൈസ് അമാനി അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ കഫീല്‍ പുത്തന്‍പള്ളി സ്വാഗതവും സിനാന്‍ മായനാട് നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!