ഖിയാഫ്- ഡി എല്‍ എഫ് ലിറ്ററേച്ചര്‍ ഫെസ്റ്റിന് സ്വാഗത സംഘം രൂപീകരിച്ചു

Web Desk
3 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ഡിസംബര്‍ നാല്, അഞ്ച് തിയ്യതികളില്‍ സംഘടിപ്പിക്കുന്ന ഡി എല്‍ എഫ് ലിറ്ററേച്ചര്‍ ഫെസ്റ്റിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

city exchange

ദ്വിദിന സാഹിത്യ ശില്പശാലയും സാംസ്‌കാരിക സദസ്സും ഗസല്‍- ഖവാലി സംഗീത സായാഹ്നവുമടക്കം വിവിധ സെഷനുകള്‍ അടങ്ങുന്നതാണ് ഡി ഏല്‍ എഫ് സാഹിത്യോത്സവം.

രചനയുടെ രസതന്ത്രം, പുതിയകാല സാഹിത്യം- നവമാധ്യമങ്ങള്‍- സമൂഹം- സ്വാധീനം, കവിതയുടെ മണ്ണും ആകാശവും, ഇന്‍ഡോ- ഖത്തര്‍ സാംസ്‌കാരിക വിനിമയത്തിന്റെ അടയാളങ്ങള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക സെഷന്‍, എഴുത്തുകാരന്റെ പണിപ്പുര, സാംസ്‌കാരിക സദസ്സ് തുടങ്ങിയ വിവിധ സെഷനുകള്‍ക്ക് മലയാളത്തിലെ മുന്‍നിര എഴുത്തുകാരും ഭാഷാവിദഗ്ദരും നേതൃത്വം നല്‍കും. ദോഹയിലെ സാഹിത്യതത്പരരായ മുതിര്‍ന്നവര്‍ക്കും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും നേരത്തെ രജിസ്റ്റര്‍ ചെയ്ത് ശില്‍പശാലയില്‍ പങ്കെടുക്കാവുന്നതാണ്. സംഗീതവിരുന്ന് ഉള്‍പ്പെടെയുള്ള സമാപന സംഗമത്തില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടാവും.

പരിപാടിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഐ സി സി മുംബൈ ഹാളില്‍ നടന്ന യോഗത്തില്‍ രക്ഷാധികാരികളായി എ പി മണികണ്ഠന്‍, ഷാനവാസ് ബാവ, ഇ പി അബ്ദുറഹ്മാന്‍, പി എന്‍ ബാബുരാജന്‍ എന്നിവരെ തെരെഞ്ഞെടുത്തു.

- Advertisement -
Ad image

സ്വാഗതസംഘം ചെയര്‍മാനായി ഷറഫ് പി ഹമീദ്, കണ്‍വീനര്‍മാരായി കെ കെ ഉസ്മാന്‍, ഡോ. സാബു കെ സി എന്നിവരും വര്‍ക്കിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായി ശോഭ നായര്‍, ഹുസൈന്‍ കടന്നമണ്ണ എന്നിവരും നിയോഗിക്കപ്പെട്ടു. ഡി എല്‍ എഫ് ജനറല്‍ കണ്‍വീനറായി തന്‍സീം കുറ്റ്യാടിയും അസിസ്റ്റന്റ് കണ്‍വീനറായി മുരളി വാളൂരാന്‍ എന്നിവരും നിര്‍ദേശിക്കപ്പെട്ടു.

അബ്രഹാം ജോസഫ്, ഡോ. ഹസ്സന്‍ കുഞ്ഞി, എസ് എ എം ബഷീര്‍, മിനി സിബി, അന്‍വര്‍ ഹുസൈന്‍, ഹുസൈന്‍ മുഹമ്മദ് യു, ആഷിഖ് അഹമ്മദ്, ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, പ്രതിഭ രതീഷ്, സറീന അഹദ്, റഊഫ് കൊണ്ടോട്ടി, മന്‍സൂര്‍ മൊയ്തീന്‍, വര്‍ഗീസ് വര്‍ഗീസ്, സലിം നാലകത്ത്, ഉസ്മാന്‍ കല്ലന്‍, താജുദ്ദീന്‍, നസീര്‍ പാനൂര്‍, അബ്ദുല്‍ അഹദ്, ബിനു കുമാര്‍, ത്വയ്യിബ ഇബ്രാഹിം, ഓമനക്കുട്ടന്‍, നിഹാദ് അലി എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍.

വിവിധ വകുപ്പ് കണ്‍വീനര്‍മാരായി അഷ്റഫ് മടിയാരി (സാമ്പത്തികം), മജീദ് പുതുപ്പറമ്പ്, ഷംല ജഹ്ഫര്‍ (രജിസ്ട്രേഷന്‍), അന്‍സാര്‍ അരിമ്പ്ര, പ്രദോഷ് (പശ്ചാത്തല സൗകര്യങ്ങള്‍), ഷംന ആസ്മി, സുരേഷ് കൂവാട്ട് (പ്രചാരണം), അന്‍വര്‍ ബാബു, ഇഖ്ബാല്‍ കെ പി (സംഗീതസായാഹ്നം ഏകോപനം), സലാം മാട്ടുമ്മല്‍, റാം മോഹന്‍ (റെഫ്രഷ്‌മെന്റ്), യൂനുസ് പി ടി, സ്മിത ആദര്‍ശ് (ഗസ്റ്റ് മാനേജ്‌മെന്റ്), ജാബിര്‍ റഹ്മാന്‍, ഷാമിന ഹിഷാം, അമല്‍ ഫെര്‍മിസ് (സപ്ലിമെന്റ്) എന്നിവരെ തെരഞ്ഞെടുത്തു.

സമിതി അംഗങ്ങള്‍: അമാനുല്ല വടക്കാങ്ങര, മുഹമ്മദലി പൂനൂര്‍, ഫൈസല്‍ അബൂബക്കര്‍, മജീദ് നാദാപുരം, നാസിമുദ്ദീന്‍, നിമിഷ നിഷാദ്, ജഹ്ഫര്‍, ഗിരീഷ് കുമാര്‍ ശ്രീലകം, ഷമീര്‍ പട്ടരുമഠം, ഹിഷാം, നൗഫിറ ഹുസൈന്‍, ഷജിന, സുനില്‍ പെരുമ്പാവൂര്‍, ലിജി അബ്ദുല്ല, സിറാജ് കുഞ്ഞിബാവ, സുബൈര്‍ വെള്ളിയോട്, ഹുസൈന്‍ വാണിമേല്‍, ശ്രീകല ഗോപിനാഥ്, സിറാജ് സിറു, ഫസല്‍ റഹ്മാന്‍, സുധീര്‍ എം എ, ശരീഫ് ചെരണ്ടത്തൂര്‍, ഒ കെ മുനീര്‍, സനൂദ്, അഷ്റഫ് അച്ചോത്ത്, ശരീഫ് സി പി, അസ്ലം കൊടുമ, ഫൈസല്‍ അരിക്കാട്ടയില്‍, മിസാബ് ഹമീദ്, എസ് എച്ച് എ മജീദ്, ബുഷ്റ അഷ്‌കര്‍.

ഫോറം പ്രസിഡണ്ട് ഡോ. സാബു കെ സി അധ്യക്ഷനായ സ്വാഗതസംഘം രൂപീകരണയോഗം ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ആക്ടിങ് ജനറല്‍ സെക്രട്ടറി മജീദ് പുതുപ്പറമ്പ് സ്വാഗതവും വൈസ് പ്രസിഡണ്ട് അഷറഫ് മടിയാരി നന്ദിയും പറഞ്ഞു. തന്‍സീം കുറ്റ്യാടി പ്രോഗ്രാം രൂപരേഖ അവതരിപ്പിച്ചു.

ഷാനവാസ് ബാവ, ഷറഫ് പി ഹമീദ്, പി എന്‍ ബാബുരാജ്, കെ കെ ഉസ്മാന്‍, മിനി സിബി, അന്‍വര്‍ ഹുസൈന്‍, എസ് എ എം ബഷീര്‍, ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, പ്രദോഷ് കുമാര്‍, ത്വയിബ ഇബ്രാഹിം, അന്‍വര്‍ ബാബു, മജീദ് നാദാപുരം, ഒ കെ മുനീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

പരിപാടിയുമായി ബന്ധപ്പെട്ട റജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്ക് [email protected] എന്ന ഇമെയിലില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!