
ദോഹ: ഗ്രാമഫോണ്‍ നാലാം എഡിഷന്‍ കെ മുഹമ്മദ് ഈസ മെമ്മോറിയല്‍ പുരസ്‌ക്കാരം എ വി എം ഉണ്ണിക്ക് സമ്മാനിച്ചു. വികാരഭരിതനായി എ വി എം ഉണ്ണി പുരസ്‌ക്കാരം ഏറ്റുവാങ്ങി. കെ മുഹമ്മദ് ഈസയുടെ പേരിലുള്ള പുരസ്‌ക്കാരം തനിക്ക് ലഭിച്ചത് ഹൃദയത്തോടു ചേര്‍ത്തുവെക്കുന്നതായി എ വി എം ഉണ്ണി പറഞ്ഞു.


ഒ ടി സി നാരായണന്‍ എ വി എം ഉണ്ണിക്ക് പുരസ്‌ക്കാരം കൈമാറി. സന്തോഷ് മലബാര്‍ ഗോള്‍ഡ് ഉണ്ണിക്കയെ ഷാള്‍ അണിയിച്ചു.

ഗ്രാമഫോണ്‍ പാട്രണ്‍ ജയരാജ്, ഗ്രാമഫോണ്‍ ഡയറക്ടര്‍ റഷീദ് പട്ടത്ത്, അബ്ദുൽ ജലീൽ ഫീച്ചര്‍ പോയിന്റ്, വെല്‍കെയര്‍ അഷറഫ്, ചന്ദ്രമോഹന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്രാമഫോണിൽ 30 പഴയ കാല ഗാനങ്ങൾ ഖത്തറിലെ ഗായകർ ആലപിച്ചു. അവസാന ഗാനമായി ‘നാളികേരത്തിൻ്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്’ വേദിയും സദസ്സും ഒന്നിച്ചാണ് ആലപിച്ചത്.

