മുഖ്യമന്ത്രി ഇന്ന് ഖത്തറില്‍

Web Desk
1 Min Read

ദോഹ: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഖത്തറില്‍. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തിന്റെ ഒരു മുഖ്യമന്ത്രി ഖത്തറില്‍ എത്തുന്നത്.

city exchange

ലോക കേരള സഭയുടെയും മലയാളം മിഷന്‍ സംസ്‌കൃതി ഖത്തര്‍ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘മലയാളോത്സവം 2025’ല്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഖത്തറിലെത്തുന്നത്. വൈകിട്ട് ആറു മുതല്‍ അബു ഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, കേരളത്തിന്റെ ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, പദ്മശ്രീ ഡോ. എം എ യൂസഫ് അലി, കേരള ഗവണ്‍മെന്റ് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് എന്നിവരും പങ്കെടുക്കും.
അല്‍ ഖോര്‍, മിസൈദ്, ഇന്‍ഡസ്ട്രിയല്‍ ഏരിയ, വക്ര, ഉം സലാല്‍ തുടങ്ങി ഖത്തറിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് സംഘാടകര്‍ വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.

മലയാളോത്സവത്തിന് മാറ്റ് കൂട്ടാന്‍ വിവിധ കലാപരിപാടികള്‍, നൃത്ത നൃത്യങ്ങള്‍, ചെണ്ടമേളം എന്നിവയും കേരളത്തിലെ 14 ജില്ലകളുടെ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്ന പവലിയനുകളും ഒരുക്കിയിട്ടുണ്ട്.

- Advertisement -
Ad image

രാവിലെ ആറരയ്ക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രി വിവിധ കൂടിക്കാഴ്ചകളിലും പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ ജനകീയമായ വന്‍ പ്രഖ്യാപനം നടത്തിയതിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഖത്തറിലേക്ക് യാത്ര തിരിച്ചത്.

Share This Article
Leave a Comment
error: Content is protected !!