വനിതാ ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടു

Web Desk
1 Min Read

നവി മുംബൈ: ഐ സി സി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീം മുത്തമിട്ടു. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പ് സ്വന്തമാക്കിയത്.

city exchange

ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിംഗ് 246 റണ്‍സില്‍ അവസാനിച്ചു.

ഷഫാലി വര്‍മയും (87) സ്മൃതി മന്ഥനയും (45) ദീപ്തി ശര്‍മയുമാണ് (58) ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്ത് പകര്‍ന്നത്. 36 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തി ദീപ്തിയും 36 റണ്‍സിന് രണ്ട് വിക്കറ്റ് പിഴുത ഷഫാലിയും ബൗളിങ്ങിലും തിളങ്ങി.

സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയ പ്ലെയിങ് ഇലവനില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഫൈനല്‍ കളിച്ചത്. മൂന്ന് മണിക്ക് ആരംഭിക്കേണ്ട മത്സരം മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം അഞ്ച് മണിക്കാണ് തുടങ്ങിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!