
ദോഹ: ഡെലിവറി ആ്ന്റ് ലെഗസി സുപ്രിം കമ്മിറ്റിയുമായി സഹകരിച്ച് കത്താറ ‘ഫിഫ ലോകകപ്പ് ഖത്തര്‍ 2022’ പൈതൃകം അവതരിപ്പിക്കുന്ന പ്രദര്‍ശനം അവതരിപ്പിക്കുന്നു.
പ്രദര്‍ശനം ഡിസംബര്‍ 29ന് വൈകുന്നേരം 5.30ന് കതാറയിലെ ബില്‍ഡിംഗ് 45ല്‍ ആരംഭിക്കും.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ സാംസ്‌കാരിക, കായിക, സാമൂഹിക പൈതൃകങ്ങളാണ് പ്രദര്‍ശനത്തില്‍ ഉയര്‍ത്തിക്കാട്ടുക. ഖത്തറിനും ആഗോള ഫുട്‌ബോള്‍ സമൂഹത്തിനും ഈ ടൂര്‍ണമെന്റ് നല്‍കിയ ദീര്‍ഘകാല സ്വാധീനമാണ് ഇതിലൂടെ ആഘോഷിക്കുന്നു.

ലോകകപ്പ് യാത്ര വീണ്ടും അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആ ചരിത്രസംഭവം ഖത്തറിന്റെ സാംസ്‌കാരികവും കായികവുമായ രംഗങ്ങളെ എങ്ങനെ തുടര്‍ന്നും രൂപപ്പെടുത്തുന്നു എന്ന് മനസ്സിലാക്കാന്‍ താത്പര്യമുള്ളവര്‍ക്കും പ്രദര്‍ശനം വലിയ ആകര്‍ഷണമായിരിക്കും.
