റോബോട്ടിക്സ്, എഐ സാങ്കേതികവിദ്യകളുടെ അന്താരാഷ്ട്ര എക്സ്പോയ്ക്ക് ദോഹ വേദിയാകും

Web Desk
1 Min Read

ദോഹ: റോബോട്ടിക്സും നിര്‍മിത ബുദ്ധി (എഐ) സാങ്കേതികവിദ്യകളും കേന്ദ്രീകരിച്ചുള്ള ആദ്യ അന്താരാഷ്ട്ര പ്രദര്‍ശനമായ റോബോടെക് 26 ഒക്ടോബര്‍ 27 മുതല്‍ 29 വരെ ദോഹയില്‍ നടക്കും.

city exchange

ഖത്തറിന്റെ ഡിജിറ്റല്‍ അജണ്ട 2030-നോട് അനുബന്ധിച്ചുള്ള പ്രത്യേക പ്രദര്‍ശനമാണ് റോബോടെക്. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ വികസനത്തിനും ദീര്‍ഘകാല എഐ, റോബോട്ടിക്സ്, നവസാങ്കേതിക കഴിവുകള്‍ ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാനമേഖലയായി വിവരസാങ്കേതികവിദ്യയും ഡിജിറ്റല്‍ പരിവര്‍ത്തനവും എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് എക്സ്പോ മുന്നോട്ടുവെക്കും.

ഖത്തര്‍ ചേംബര്‍ ആണ് പ്രദര്‍ശനത്തിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍. ആരോഗ്യപരിചരണം, സ്മാര്‍ട്ട് ഗതാഗതം, ലോജിസ്റ്റിക്‌സ്, വിദ്യാഭ്യാസം, സൈബര്‍ സുരക്ഷ, ഭക്ഷ്യസുരക്ഷ, ഫിന്‍ടെക്, വ്യവസായ സാങ്കേതികവിദ്യകള്‍, സ്മാര്‍ട്ട് സിറ്റികള്‍, പരിസ്ഥിതി സംരക്ഷണം തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ എഐ, റോബോട്ടിക്സ് കമ്പനികള്‍ പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!