ഖത്തര്‍ എയര്‍വേയ്സ് സൗദി അറേബ്യയിലെ ഹായിലില്‍ ആദ്യ വിമാനം ഇറക്കി

Web Desk
1 Min Read

ഹായില്‍: ഖത്തര്‍ എയര്‍വേയ്സ് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സൗദി അറേബ്യയിലെ ഹായിലിലേക്ക് പ്രതിവാരം മൂന്ന് നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ ആരംഭിച്ചു. ഇതോടെ സൗദി അറേബ്യയിലെ ഖത്തര്‍ എയര്‍വേയ്സിന്റെ 13-ാമത്തെ ലക്ഷ്യസ്ഥാനമായി ഹായില്‍ മാറി.

city exchange

പുതിയ റൂട്ട് രാജ്യത്തുടനീളം സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള എയര്‍ലൈന്റെ തന്ത്രപരമായ ശ്രദ്ധയെ അടിവരയിടുന്നതോടൊപ്പം ആഗോള നെറ്റ്വര്‍ക്കില്‍ സൗദി വിപണിക്ക് ഉള്ള പ്രാധാന്യവും തെളിയിക്കുന്നു.

പ്രാദേശിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഖത്തര്‍ എയര്‍വേയ്സിന്റെ ദീര്‍ഘകാല പ്രതിബദ്ധതയോട് അനുബന്ധമായി പുതിയ സര്‍വീസ് ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം, മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്ന് സൗദി അറേബ്യയുടെ വടക്ക്- മധ്യ പ്രദേശങ്ങളിലേക്കുള്ള യാത്രയെ വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഹായില്‍ കൂടി ഉള്‍പ്പെട്ടതോടെ അബ്ഹ, അല്‍ഉല, ദമ്മാം, ജിദ്ദ, മദീന, നിയോം, ഖസ്സിം, റിയാദ്, തബൂക്ക്, തായ്ഫ്, ദി റെഡ് സീ, യാമ്പു എന്നിവ ഉള്‍പ്പെടെ സൗദി അറേബ്യയിലെ 13 ലക്ഷ്യസ്ഥാനങ്ങളിലേക്കായി ഖത്തര്‍ എയര്‍വേയ്സ് ആഴ്ചയില്‍ 150-ലധികം സര്‍വീസുകള്‍ നടത്തും. 2025-ല്‍ സ്‌കൈട്രാക്സ് ‘ലോകത്തിലെ മികച്ച എയര്‍ലൈന്‍’ ആയി തിരഞ്ഞെടുക്കപ്പെട്ട ഖത്തര്‍ എയര്‍വേയ്സ്, അവാര്‍ഡ് നേടിയ ദോഹ ഹബ് ആയ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി ലോകമെമ്പാടുമുള്ള 170-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ലോകോത്തരവും തടസ്സമില്ലാത്തതുമായ കണക്റ്റിവിറ്റി യാത്രക്കാര്‍ക്ക് നല്‍കുന്നു.

- Advertisement -
Ad image

സൗദി അറേബ്യയുടെ വടക്ക്- മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹായില്‍ പ്രവിശ്യ, സമ്പന്നമായ ചരിത്രത്തിനും സാംസ്‌കാരിക പൈതൃകത്തിനും വ്യത്യസ്തമായ മരുഭൂമി ദൃശ്യങ്ങള്‍ക്കും പേരുകേട്ടതാണ്. പ്രകൃതിയുമായി ബന്ധപ്പെട്ട അനുഭവങ്ങളും സാഹസിക യാത്രകളും തേടുന്ന യാത്രക്കാര്‍ക്ക് ഇത് ആകര്‍ഷകമായ ലക്ഷ്യസ്ഥാനമാണ്.

ചരിത്രപരമായി പുരാതന വ്യാപാര- തീര്‍ഥാടന മാര്‍ഗങ്ങളിലെ ഒരു പ്രധാന ഇടത്താവളമായിരുന്ന ഈ പ്രദേശം, ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള മനുഷ്യ സാന്നിധ്യം പ്രതിഫലിപ്പിക്കുന്ന ശിലാചിത്രങ്ങളുള്ള യുനെസ്‌കോ ലോക പൈതൃക കേന്ദ്രമാണ്.

Share This Article
Leave a Comment
error: Content is protected !!