
ദോഹ: റമദാനില്‍ ദോഹ മെട്രോയും ലുസൈല്‍ ട്രാമും നവീകരിച്ച സമയക്രമം പ്രഖ്യാപിച്ചു. പുതിയ സമയക്രമം ഇന്നുമുതല്‍ പ്രാബല്യത്തിലായി.

ദോഹ മെട്രോ രാവിലെ അഞ്ചരയ്ക്ക് ആരംഭിച്ച് പിറ്റേന്ന് പുലര്‍ച്ചെ ഒന്നര വരെയാണ് സര്‍വീസ് നടത്തുക. വെള്ളിയാഴ്ചകളില്‍ സര്‍വീസുകള്‍ രാവിലെ ഒന്‍പതരയ്ക്ക് മാത്രമേ ആരംഭിക്കുകയുള്ളു. എന്നാല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നര വരെ തുടരും.

ലുസൈല്‍ ട്രാം ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ അഞ്ചര മുതല്‍ പുലര്‍ച്ചെ രണ്ടു വരേയും വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടരയ്ക്ക് ആരംഭിച്ച് പിറ്റേന്ന് പുലര്‍ച്ചെ രണ്ടു മണി വരെയുമാണ് സര്‍വീസ് നടത്തുക.
