സംസ്‌കൃതി ഖത്തര്‍ കേരള ബജറ്റ് അവലോകനം ചെയ്തു

Web Desk
1 Min Read

ദോഹ: സംസ്‌കൃതി ഖത്തര്‍ കേരള ബജറ്റ് അവലോകന പരിപാടി സംഘടിപ്പിച്ചു. സംസ്‌കൃതി ഹാളില്‍ നടന്ന പരിപാടിയില്‍ സംസ്‌കൃതി വൈസ് പ്രസിഡണ്ട് ശിഹാബ് തൂണേരി അധ്യക്ഷത വഹിച്ചു. ലോകകേരളസഭ അംഗം റൗഫ് കൊണ്ടോട്ടി, അഡ്വ. റഷീദ്, സംസ്‌കൃതി സെക്രട്ടറിയും ലോകകേരളസഭാ അംഗവുമായ ഷംസീര്‍ അരിക്കുളം തുടങ്ങിയവര്‍ 2026 ബ്ജറ്റ് വിശകലനം ചെയ്തു സംസാരിച്ചു.

city exchange

കേരളത്തിലെ സാധാരണ ജനങ്ങളെയും ഒപ്പം പ്രവാസികളെയും ചേര്‍ത്ത് നിര്‍ത്തിയ ജനക്ഷേമകരമായ ബ്ജറ്റാണെന്നും ഒരു നവകേരളം സൃഷ്ടിക്കായുള്ള പദ്ധതികളും കാഴ്ച്ചപാടും ആണ് ബജറ്റ് മുന്നോട്ട് വെക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ സംസ്‌കൃതി സെക്രട്ടറിമാരായ ബിജു പി മംഗലം സ്വാഗതവും അബ്ദുല്‍ അസീസ് നന്ദിയും അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!